90കളുടെ ആദ്യത്തില്‍ ആണെന്ന് തോന്നുന്നു, മൊട്ടക്കുന്നില്‍ ആകെ ഒരു റാപ്പ് തരംഗം!
मैं 5 स्टार होटल गया, बार गया ,मैंने देखा
पानी से भरा स्विम्मिंग पूल ,आया मेनेजर
बोला बैठिये प्लीस सर सर सर
आपकी सेवा में मैं हाज़िर हूँ, कुछ वर्मायिये
बोलिए, क्या आप को चाहिए ..................
ठंडा ठंडा पानी .....................................ठंडा ठंडा पानी ..............
(http://www.youtube.com/watch?v=_FwhLonMupc&feature=player_detailpage )- ബാബ സെഹ്ഗാള്‍
(http://www.youtube.com/watch?v=kZzBd41NuZw&feature=player_detailpage) - അപ്പാച്ചെ ഇന്ത്യന്‍
ബാബാ സെഹ്ഗാള്‍ , അപ്പാച്ചെ ഇന്ത്യന്‍ , ആകെപ്പാടെ എല്ലാ ചുണ്ടിലും ഒരു ചെറിയ റാപ്പ് തത്തിക്കളിക്കുന്നു, സ്കൂളില്‍ ടിന്റുമോനാണ് താരം, വെക്കേഷന് കഴിഞ്ഞു വന്നപ്പോള്‍ അവന് ഒരു കാസെറ്റ് മുഴുവന്‍ കാണാതെ പഠിച്ചു വന്നു, അങ്ങനെ മൊട്ടക്കുന്നിലും ഒരു റാപ്പ് തരംഗം ഉടലെടുത്തു.
ഹോ, സ്റ്റേജ് കണ്ടാല്‍ , ഒരു മൈക്ക് കയ്യില്‍ കിട്ടിയാല്‍ പിന്നെ കാണണം ടിന്റുവിന്റെ ഒരു പെര്‍ഫോമന്‍സ്!
കുട്ടികളെല്ലാവരും ക്ലാസ്സില്‍ അവന്റെ ചുറ്റും ഇരിക്കുന്നു, ആരാധക വൃന്ദങ്ങളുടെ
( ഗോപികമാരുടെ എന്നും പറയാം!) കടകണ്ണേറും, ആകപ്പാടെ ഒരു ജഗ പോക!
അതുകൊണ്ട് തന്നെ ടിന്റുവിന്റെ കൂടെ ഞങ്ങളും കൂടി, ഇനി ഉന്നമില്ലാത്ത ഏതെങ്കിലും ഗോപികയുടെ ഏറു തെറ്റിയാല്‍, അത് ഈയുള്ളവന് കിട്ടിയാല്‍ അതും ഭാഗ്യം!
.jpg)

പിന്നെ ചിലര്‍ പറയും അതിനു ചെരവ നാക്ക് കൊണ്ട് വടിച്ചാല്‍ മതി എന്ന്!
മറ്റു ചിലര്‍ പറഞ്ഞിരുന്നത്, ഒരു ചാക്കില്‍ ഒരു എലിയെ പിടിച്ചിട്ട് അതിന്റെ ചന്തിക്ക് രണ്ട് പൂശും വെച്ച് കൊടുത്ത്, ആ ചാക്കിന്റെ ഉള്ളില്‍ തല വെച്ചിരുന്നാല്‍ ഒറ്റ മിനിട്ടിന്റെ പണിയേ ഉള്ളൂ എന്നാണ്!
ഏതായാലും വമ്പന്മാരൊക്കെ ഇതും കേട്ട് സ്റ്റൈല്‍ മോഹം ഉള്ളിലൊതുക്കി പത്തിമടക്കി!
ഏതായാലും ഓണത്തിന് വീട്ടില്‍ പോയി വന്നപ്പോള്‍ ദീപുട്ടന്റെ കയ്യില്‍ ഒരു പുതിയ സാധനം ഉണ്ടായിരുന്നു, ഒരു ട്രിമ്മര്‍
ഒരു ചീര്‍പ്പും അതിന്റെ ഉള്ളില്‍ തിരുകിപ്പിടിപ്പിക്കാവുന്ന ഒരു ബ്ലേഡും!
സാധനം സിമ്പിള്‍ പക്ഷെ അപ്പാച്ചെ ഇന്ത്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ട്രിമ്മര്‍ ഇതാണെന്നാണ്, ഗള്‍ഫ് ബസാറിലെ ശിവേട്ടന് പറഞ്ഞത്.
ഏതായാലും സന്തത സഹചാരിയും ഉറ്റ സുഹൃത്തും, പിന്നെ അപ്പാച്ചെയുടെ മരണ ആരാധകനുമായ സുദ്ദുട്ടനെ മാത്രം മെല്ലെ വിളിച്ചു രഹസ്യമായി സാധനം കാട്ടിക്കൊടുത്തു!
"എടാ യ്യ് ഞ്ഞ് ത് ആരിക്കും കാട്ടിക്കൊടുക്കണ്ട! "( മലപ്പുറം ഭാഷേടെ ഒരു ശക്തി, നീ ഇനി ഇത് ആര്‍ക്കും കാണിച്ച് കൊടുക്കേണ്ട എന്നാണ് വ്യാഖ്യാനം!) സുദ്ദുട്ടന് താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു.
"എല്ലാരും വെര്നെന്റെ മുമ്പേ ഇമ്മക്ക് ഇത് ശര്യാക്കാം , യ്യ് വേം വാ" (എല്ലാവരും വരുന്നതിനു മുന്‍പേ നമ്മള്‍ക്ക് ഇത് ശരിയാക്കാം, നീ വേഗം വാ എന്ന് സാരം)
അങ്ങനെ രണ്ടാളും കൂടി സ്റൊറില്‍ കയറി വാതിലടച്ചു, ഒരു ' ട്രങ്ക് പെട്ടീടെ' മുകളില്‍ സുദ്ദുട്ടന് കയറി ഇരുന്നു, കയ്യില്‍ ഒരു കണ്ണാടിയും ഉണ്ട്!
"തൊടങ്ങട്ടെഡാ?" ദീപുട്ടന് ഒന്ന് കൂടി സമ്മതം ചോദിച്ച് കര്‍മം തുടങ്ങി!
അതാ നല്ല നെടു നീളന്‍ മുടി ക്കഷ്ണങ്ങള്‍ തറയില്‍ വീഴുന്നു, ഇടത്, പിന്നെ വലത്, പിന്നെയും ഇടത് പിന്നെ വീണ്ടും വലത്, അങ്ങനെ കുരങ്ങന് അപ്പം കടിച്ച പോലെ ആണ് വടി!
രണ്ടു വശവും മാച്ചാക്കണ്ടേ!
ഏകദേശം ആയപ്പോള്‍ ദീപുട്ടന് ചോദിച്ചു
" എങ്ങനെണ്ടഡാ?"
"ഏയ്, ഇബ്ബാഗം ഇത്തിരീം കൂടി പോണം"
പിന്നേം ദീപുട്ടന്റെ കൈ ചലിച്ചു
"ഇവടെ കൊര്‍ച്ചും കൂടി"
അങ്ങനെ സുദ്ദുട്ടന്റെ ഇഷ്ടം ദീപുട്ടന് നന്നായി നടത്തിക്കൊടുത്തു!
അപ്പോഴാണ് പ്രസുട്ടന്റെ വരവ്
" അജ്ജ്യെന്റെ ചെങ്ങായ്," ആദ്യ കാഴ്ചയില്‍ തന്നെ അവന് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി !
പിന്നെ വന്ന ഓരോരുത്തരും!,
മുന്നിലെ കണ്ണാടിയില്‍ സൈഡിലെ വൃത്തികേട് കാണാന്‍ പറ്റാത്തത് കൊണ്ടും, പിന്നെ സുദ്ദുട്ടന് നിര്‍ബന്ധിച്ചു ചെയ്യിപ്പിച്ചത് കൊണ്ടും ദീപുട്ടന്റെ തടി രക്ഷപ്പെട്ടു!( ഐഡിയ എന്റെ ആയിപ്പോയി, നിന്റെ ആയിരുന്നെങ്കില്‍ കൊന്നേനെ എന്ന് മനസ്സില്‍ വിചാരിച്ചു കാണണം!)
ഏതായാലും സുദ്ദുട്ടനും ഒരു ചിന്ന സ്റ്റാര്‍ വാല്യൂ വന്നു, തരുണീ മണികള്‍ കാണുമ്പോള്‍ തന്നെ ചിരിക്കാന്‍ തുടങ്ങി,
രാവിലെ അസ്സംബ്ലിക്ക് മുന്‍പേ കണ്ടപ്പോള്‍ ഹൌസ് മിസ്സ് തന്റെ ഇഷ്ടക്കേട് വ്യക്തമാക്കിയതും സുദ്ദുട്ടന് ആധി തുടങ്ങി
"എഹ്, എന്ത്ന്നാട വേദവാ ഇത് " നിന്റെ തല എന്ത്ന്നാണപ്പാ ഈ ചെയ്തത്?" കണ്ണൂര്‍ ഭാഷയില്‍ മിസ്സ്. ചോദിച്ചു
ചെറു ചിരിയോടെയാണ് ചോദ്യമെങ്കിലും സംഗതി പണിയായി എന്നുറപ്പായി.
ഏതായാലും അന്നത്തെ ദിവസം ഒളിച്ചും പാത്തും, ആരുടേം കണ്ണില്‍ പെടാതെയും കഴിച്ചു കൂട്ടി.
ക്ലാസ്സു കഴിഞ്ഞു ഹോസ്റ്റലില്‍ എത്തിയതും ദീപുട്ടനെ പുളിച്ച ചീത്ത!
ദീപുട്ടന് ആകെ പ്രയാസം തോന്നി, സംഗതി ശരി തന്നെ, ക്ലാസ്സില്‍ എല്ലാവരും, അല്ല, സ്കൂളില്‍ തന്നെ എല്ലാവരും സുദ്ദുട്ടനെ നോക്കി ചിരിക്കുന്നു, ഇനി ഇപ്പൊ എന്താ ഒരു വഴി?
എന്തോ തീരുമാനിച്ചുറച്ച പോലെ ദീപുട്ടന് എണീറ്റു സ്റ്റോറിലേക്ക്!
കണ്ണാടി മുന്പില് വച്ച് ട്രിമ്മര്‍ വച്ചു രണ്ട് വടി, രണ്ടു ഭാഗത്തും, അതാ കിടക്കുന്നു നിബിഡ വനങ്ങള്‍ , അത് വിളഞ്ഞിരുന്ന സ്ഥലമോ?, കൊയ്ത്തു കഴിഞ്ഞ പാടം പോലെ!
പിറ്റേ ദിവസം രണ്ടാളും ഒരു ക്ലാസ്സ് മുഴുവന്‍ ബെഞ്ചിന്റെ മുകളില്‍ കഴിച്ചു കൂട്ടി!( ഹൌസ് മാസ്റെറിനു നന്ദി!)
പിന്നെ കൂട്ട്കാരുടെ വക ഒരു പേരും, " അണ്ണാച്ചി ഇന്ത്യന്‍സ് "
മുടിക്കുറ്റം മൂന്നു ദിവസം എന്നല്ലേ, മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സുദ്ദുട്ടന് ഒരു കല്യാണം കൂടാന്‍ വീട്ടില്‍ പോയി, തിരിച്ചു വന്നത് മൊട്ടയായിട്ടാണ്! ദീപുട്ടനാകെ നിരാശ, കമ്പനി പോയില്ലേ!
" ഇതെന്തേ ചെങ്ങായ് യ്യ് മോട്ട്യാക്യെത്?"
ആക്ക്യെതല്ലടാ, ഒന്ന് ശര്യാക്കാന്‍ ആ ബാര്‍ബര്‍ കാദറാക്കേനോട് പറഞ്ഞപ്പോ കാട്യേതാണ്"
" ഇഞ്ഞി യ്യ് ഇമ്മാരിപ്പണി കാട്ടണ്ടട്ടോ" ന്നും പറഞ്ഞു.
ഏതായാലും ദീപുട്ടന് ആ തലയും കൊണ്ട്തന്നെ നടന്നു, മുടി വലുതാവും വരെ,
പത്താം തരം പരീക്ഷയുടെ ഹാള്‍ ടിക്കറ്റില്‍ ഇപ്പോഴും ദീപുട്ടന് അപ്പാച്ചെ ആണ്!
വാല് :- സുദ്ദുട്ടന്റെ അച്ഛന് ദീപുട്ടനെ വിളിച്ച തെറി സുദ്ദുട്ടന് ഇവിടെ തിരിച്ചു വന്നു വിളമ്പിയില്ല എന്നേ ഉള്ളൂ, പക്ഷെ ദീപുട്ടന്റെ ചാരന്മാര് മുഖേന അറിഞ്ഞത്, ദീപുട്ടന്റെ വീട്ടില്‍ എല്ലാര്ക്കും ഒരു ദിവസം അലര്‍ജി പിടിച്ചപോലെ തുമ്മലായിരുന്നു എന്നാണ്!
അപ്പോ നല്ലൊരു പണി തന്നെ കിട്ടി ല്ലേ?
ReplyDeleteവരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ!, നന്ദി, വായനക്കും, അഭിപ്രായത്തിനും.
Deleteഹ! ഹ!!
ReplyDeleteഅണ്ണാച്ചീസ് കൊള്ളാലോ!
നന്ദി ജയന്
Delete