ദീപുട്ടനെ ഇംഗ്ലീഷ് ക്ലാസ്സില്‍
രേണുക ടീച്ചര്‍ പൊക്കി
“ use the word ‘ tremble ‘ in a sentence “
കേട്ടപ്പോഴേ ദീപുട്ടന്
ട്രെമ്ബ്ലിംഗ് തുടങ്ങി, മുട്ട് വിറക്കുന്നു, നാക്ക് കുഴയുന്നു, ഇന്നലെ ക്ലാസ്സില്‍
ടീച്ചറുടെ മധുര മനോഹര ശബ്ദം കേട്ടുറങ്ങിയപ്പോള്‍ ഈ വാക്ക് മിസ്സ് ആയി എന്ന്
തോന്നുന്നു!
വടിപോലെ ഒരു മിനിറ്റ് നിന്നപ്പോള്‍
ടീച്ചര്‍ ചോദ്യം പാസ് ചെയ്തു
“സുധീഷ്? “ സുധീഷും വടിപോലെ എഴുന്നേറ്റു, “ യുസിറ്റ് “
നല്ല ടീച്ചര്‍, എന്നാ
ആത്മഗതത്തോടെ ദീപുട്ടന്‍ ഇരുന്നു
ഒരു ചോക്ക് പറന്നുവന്ന് ദീപുട്ടനെ
ഞെട്ടിച്ചു, തല മുഴച്ചോ എന്നൊരു സംശയം!
“ നിന്നോടാരട കുരുത്തം കെട്ടവനെ
ഇരിക്കാന്‍ പറഞ്ഞത്? “ ടീച്ചര്‍ ദേഷ്യം കൊണ്ട്
വിറച്ചു!
“ അപ്പൊ ടീച്ചര്‍ അല്ലെ ഇപ്പൊ “യു
സിറ്റ്” എന്ന് പറഞ്ഞത് “
ക്ലാസ് മുഴുവന്‍ പൊട്ടിച്ചിരികള്‍!
ദീപുട്ടന് പ്രമോഷന്‍, ഡസ്കിന്റെ മുകളിലേക്ക്, അതും കൈ രണ്ടും പൊക്കിപ്പിടിച്ച്!
( use it, you sit)
No comments:
Post a Comment