Monday, November 12, 2012

പര്യായം



ദീപുട്ടന്‍ മഹാവില്ലനായിരുന്നു, വില്ലന്‍ എന്നാല്‍ വില്ലാധിവില്ലന്‍ . നാട്ടിലെ ഒരു കുഞ്ഞിനെയും വികൃതി കാണിച്ചാല്‍ ദീപുട്ടന് ചീത്ത പറയാന്‍ പറ്റാറില്ല കാരണം ദീപുട്ടനറിയാംകഴിഞ്ഞ ഒരു പത്തുപതിനഞ്ചു കൊല്ലത്തില്‍ തന്‍റെ പോലെ വിളഞ്ഞ ഒരു വിത്ത് ഭൂമിമലയാളത്തില്‍ പിറന്നിട്ടില്ല എന്ന്! അടിച്ചടിച് അച്ഛന് മസിലുകൂടിയതും ചീത്തപറഞ്ഞ് അമ്മേടെ നാക്ക് നീണ്ട് ഒരു തരം ആഫ്രിക്കനോന്തിനെപ്പോലെ ആയതും മിച്ചം, ദീപുട്ടന്‍ നന്നാവണമെന്ന് നേര്‍ന്നുടച്ച തേങ്ങാപ്പൂളുകള്‍ തിന്ന്‌ അമ്പലത്തിന്‍റെ ചുറ്റുമുള്ള തെണ്ടിപിള്ളേരൊക്കെ തടിച്ചു കുട്ടപ്പന്മാരായി, എന്നിട്ടും ദീപുട്ടന്‍ തഥൈവ!

വെക്കേഷന്‍ കഴിഞ്ഞ് സ്കൂള്‍ തുറന്നു, ഓരോന്നായി പേപ്പര്‍ കിട്ടാന്‍ തുടങ്ങി
പഠിത്തത്തിലും ദീപുട്ടന്‍ മുന്‍പില്‍ തന്നെ, പക്ഷെ ഇത്തവണ ദീപുട്ടന് ഒരു പണി കിട്ടി
മലയാളത്തില്‍ ഒരു മാര്‍ക്ക് കുറവ്

ഇല്ല, ദീപുട്ടന്‍ തിരിച്ചും മറിച്ചും നോക്കി, ഈ മാഷിനു തീരെ വിവരമില്ലേ,
ശരി ഉത്തരത്തിനും തെറ്റിട്ടു വച്ചിരിക്കുന്നു, അമ്മയുടെ പര്യായമാണ് ചോദ്യം!
നേരെ മാഷോട് തന്നെ ചോദിച്ചു വളരെ ഡിപ്ളോമാറ്റിക് ആയിത്തന്നെ

“ മാഷേ മാഷറിയാതെ ഈ ശരിയുത്തരം തെറ്റിട്ടിരിക്കുന്നു “

മാഷ്‌ ഒന്ന് ഞെട്ടി, പിന്നെ വിശ്വാസം വരാതെ ദീപുട്ടന്റെ പേപ്പര്‍ വാങ്ങി നോക്കി, ഒരു ചിരി, പിന്നെ ഒരു പൊട്ടിച്ചിരി!

“ ഡാ പ്രകാശാ, എന്താ അമ്മേടെ പര്യായം?’

“മാതാവ്, ജനനി, തായ “ പ്രകാശന്‍ വിവരം വിളമ്പി”

“ എന്നാ തെറ്റാണു കേട്ടോ, പുതിയ രണ്ടു പര്യായമാണ് ശരി, മമ്മി, തള്ള” രാമന്‍ മാഷ്‌ ചിരിയടക്കാന്‍ പാട് പെട്ടു!

“ മാഷേ, അപ്പുറത്തെ വീട്ടിലെ ടിങ്കു അമ്മയെ ‘മമ്മി‘ എന്നാണല്ലോ വിളിക്കാറ്, പിന്നെ അച്ഛന്‍ ചിലപ്പോ എന്നോടും പറയാറുണ്ട്‌, ഹോം വര്‍ക്ക് നോക്കാന്‍ നിന്‍റെ തള്ളേനോട്‌ പറ എന്ന്! “

ക്ലാസ്സില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ന്നപ്പോള്‍ ഞെട്ടിയത് പിന്നെയും രാമന്‍ മാഷ്‌! 

13 comments:

  1. ഹഹഹ
    ശരിയുത്തരം എഴുതിയാലും ഈ മാഷന്മാര് മാര്‍ക്ക് തരില്ലെന്നേ ചിലപ്പോള്‍

    ReplyDelete
  2. ഹഹ ആദ്യത്തെ കൊത്ത് അജിത്ത് ചേട്ടന്‍ തന്നെ യാണല്ലോ, അപ്പൊ ഇന്നത്തെ കാര്യം കുശാലായി!

    ReplyDelete
  3. പാവം അദ്ധ്യാപഹയന്മാർ......
    കാലത്തിനനുസരിച്ച് ഒന്ന് ശരിക്ക് അപ് ഡേറ്റ് ആയാൽ മതി....
    അതുചെയ്യാത്തതാണ് പ്രശ്നം....

    ReplyDelete
  4. പ്രകാശം പരക്കട്ടെ .......

    മമ്മി, തള്ള എന്നല്ലേ എഴുതിയോള്‌ു .. ഫാഗ്യം

    ReplyDelete
    Replies
    1. എന്‍റെ രിയാസേ, അന്ന് നമ്മക്ക് ഇത്ര വിവരമില്ലല്ലോ!
      വരവിനും വായനക്കും നന്ദി!

      Delete
  5. ha..ha..ithu vayichillel ii chiri nashtam aayenne ....(.sorry manglish)

    standard comedy

    ReplyDelete
    Replies
    1. നന്ദി പൈമ, വായനക്കും, ആസ്വാദനത്തിനും. ഇത് ശരിക്കും ഉണ്ടായതാണ് കേട്ടോ!

      Delete
  6. ദീപൂട്ടന്‍ റോക്സ് :)

    ReplyDelete
  7. ഈ മാഷന്മാര്‍ക്കു ഒന്നും അറിയില്ലെന്നെ..ചുറ്റും കാണുന്ന കാര്യങ്ങളില്‍ നിന്നല്ലേ കുട്ടികള്‍ പഠിക്കേണ്ടത്..നമ്മളിപ്പോള്‍ ഫ്,മ്..കേക്കുന്നത് പോലെ..ആര്‍ക്ക് മിഡീസ്,,പ്രിന്‍സിപ്പിള്‍ പോലെ!!rr

    ReplyDelete
    Replies
    1. സത്യം തന്നെ, പക്ഷെ ഇപ്പൊ ഞാന്‍ സമ്മതിക്കില്ല, നമ്മളും ഒരു ചെറിയ മാഷായിപ്പോയില്ലേ! വരവിനും വായനക്കും നന്ദി റിഷാ

      Delete
  8. എന്റെ ബ്ലോഗിൽ വന്നതിനാൽ ഒരാളെക്കൂടി പരിചയപ്പെടാൻ കഴിഞ്ഞു. "അമ്മ" എന്ന വിളിയുടെ സുഖം ഒന്നു വേറെ തന്നെ. രസമുണ്ടായിരുന്നു വായിക്കാൻ. ആശംസകൾ

    ReplyDelete