Saturday, April 21, 2012

കീചകവധം രണ്ടാംപര്‍വ്വം

ഠേ.......സ്ദ്ഫ്ഗ്വ്ബ്യുബെന്യ്ഫ്ദ്ബ്ഖ്വ്ന്മ്........ ദീപുട്ടന്‍ ശ്വാസം  കിട്ടാതെ പിടഞ്ഞു. ആദ്യം കിട്ടിയ ആ ഠേ യില്‍ ചെവിക്കല്ലിന്‍റെ വേരിളകിയ പോലെ തോന്നി, കൂഊഊഊഒ................................ ഒരു ശബ്ദം മാത്രം കുറെ നേരത്തേക്ക്....എന്തേ ശ്വസം മുട്ടാന്‍??!! .......... 

                വെള്ള ടീ ഷര്ടിന്ടെ മുന്നിലെ വലിയ കാല്പാട് ഉത്തരം പറഞ്ഞു, പിന്നെയങ്ങോട്ടു ത്രിശ്ശുര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ടാണ്...!!! 

                ഇടക്കു പുലഭ്യങ്ങളും !!(അന്നവര്‍ക്ക് വിവരം കുറവായിരുന്നു എന്ന് പില്‍ക്കാലത്താണ് മനസ്സിലാകുന്നത്‌, ഈവിഷയത്തിലെ   ഡോക്ടര്‍മാരെ പരിചയപ്പെടാനുള്ള ഭാഗ്യം ഈയുള്ളവനു  പിന്നീടുണ്ടായി എന്നും ഉണര്‍ത്തിക്കുന്നു!)

                സ്ഥലകാല ബോധം കുറച്ചു തിരിച്ചു വന്നപ്പൊഴാണു ദീപുട്ടന്‍ ചുറ്റും കണ്ണോടിക്കുന്നത്.. കീചകനും അവന്റെ നീചന്മാരായ കുറേ ചങ്ങാതിമാരും പിന്നെ ഈയുള്ളവന്റെ  ചില ആത്മ സുഹൃത്തുക്കളും കാണപ്പെട്ടു!.

                കിങ്കരന്മാരില്‍ ചിലരെങ്കിലും ക്ഷീണിതരായിരുന്നു. കൂമ്പ് ഇടിചു വാട്ടുക എന്ന പ്രക്രിയ ഇത്രയും അധ്വാനം തരുമൊ!?

                എന്‍റെ സന്തത  സഹചാരികളാകട്ടെ, തന്റേതല്ലാത്ത തെറ്റിനു തന്തക്ക് വിളി കൊണ്ട നിന്ദയില്‍  നിശബ്ദം തേങ്ങിക്കൊണ്ടിരിക്കുകയായിരുന്നു!!! 

എന്താ ഒരു വൃത്തി കെട്ട ശബ്ദം ?

                 അതാ ഒരു മൂലക്ക് കുഞ്ഞുട്ടന്‍ ഇരുന്നു മോങ്ങുന്നു. അവനെ പിടിച്ചൊരു നല്ല കൈ നോട്ടക്കാരന്റെ അടുത്തു കൊണ്ടു പൊയാല്‍ കീചക്ന്‍റെ ഭാവി  ഭൂതം വര്‍ ത്തമാനമെല്ലാം മുഖം നോക്കി പറയുമെല്ലൊ എന്നു ദീപുട്ടന്‍ മനസ്സില്‍ ഓര്‍ത്തു.

"  നീയൊക്കെ സീനിയറിനെ ഷോക്കടിപ്പിക്കും അല്ലേഡാ ".... പീഡനം പിന്നെയും തുടരുകയാണ്..

അപ്പൊ അതാണ് കാര്യം ! സംഗതി പുറത്തായിരിക്കുന്നു, ഇപ്പൊ എല്ലാം പകല്‍ പൊലെ വ്യക്തം !

 "  ഞാന്‍ അല്ല ചേട്ടാ..".

ദീപുട്ടന്‍ അലറി വിളിചു,

"പിന്നെ ഈ നായിന്ടെ മോന്‍ കള്ളംപറയുകയാണോടാ...? "

കുഞ്ഞുട്ടനു പിന്നെം ഒന്നു പെരുപ്പിച്ചിട്ടൊരു ദുഷ്ടന്‍ !

"  ശരി, സത്യം പറഞ്ഞാല്‍ നിന്നെ വെറുതെ  വിടാം "

ദീപുട്ടന്‍ പിന്നെയും കരഞ്ഞു,   "  ഞാനല്ല.."പിന്നെം കിട്ടി രണ്ടു മൂന്നെണ്ണം, 

അപ്പൊ ഒരു കാര്യം തീരുമാനമായി, ഇവന്മാര്‍ എന്തു സത്യം പറഞ്ഞാലും വിടില്ല!


സത്യം പറഞ്ഞാല്‍ ഇപ്പൊഴത്തെ സ്ഥിതി വച്ചു കൊല്ലാനും ഇവര്‍ മടിക്കില്ല..പിടിച്ചു നില്ക്കാന്‍ തന്നെ തീരുമാനിചു.

അപ്പൊഴാണു കിങ്കരന്മാരില്‍ ബുദ്ധിയുണ്ടെന്നു സ്വയം വിശ്വസിക്കുന്ന ഒരു മണ്ടൂകന്‍ ഇട പെട്ടത്.

"  നിര്‍ത്തിനെടാ..""  ഈ മണ്ടനതുചെയ്യോ?, അല്ലെങ്കിലും,ഇവനതിനുള്ള  ധൈര്യമോന്നുമില്ല ,അല്ലേടാ  ?""  ഞാന്‍  പറയാം  എന്താ  നടന്നിട്ടുണ്ടാവുക   എന്ന്‍,"  മണ്ടൂകന്‍   പറഞ്ഞു .

"  ഞാന്‍ സത്യം പറയിക്കാം ഇവനെകൊണ്ട് ,"

"  അയ്യൂ …............... "

കുത്തിനു  കേറി  പിടിച്ചപ്പോ   ദീപുട്ടന്‍  പുളഞ്ഞുപോയി,

"  സത്യം പറയടാ  കള്ളപ്പന്നീ നീ  മെയിന്‍  ആവാനായി  കള്ളം  പറഞ്ഞതല്ലേ !എടാ എട്ടുകാലി  മമ്മൂഞ്ഞേ, നീ  വെറുതേ  ചെത്താന്‍  പറഞ്ഞതല്ലേന്ന്?"

 ദീപുട്ടെന്റെ തലയില്‍  ഒരു  ബള്‍ബ്‌  മിന്നി ,150 വാട്ടിന്റെ ഒരു  ബള്‍ബ്‌ !!

"  അതെ   ചേട്ടാ , എന്നെ  ഒന്നും  ചെയ്യേല്ലേ " , ദീപുട്ടന്‍  നിലവിളിച്ചു .

" ഇപ്പൊ  എന്തായി? ഞാന്‍  പറഞ്ഞില്ലേ ?, ഇവന്‍  ഒരു  മണ്‌ങ്ങൂസനാ , ഇവനെക്കൊണ്ടോന്നും   പറ്റില്ല  ഇത്, ഇതിനു  കുറച്ചു  ബുദ്ധിയൊക്കെ വേണം" 

മണ്ടൂകന്‍  സത്യം കണ്ടുപിടിച്ച ആവേശത്തില്‍  പുളകം കൊണ്ട്  പറഞ്ഞു. (ദീപുട്ടന്‍   നാലഞ്ചു  കൊല്ലമായി  സയന്‍സ്  എക്സിബിഷന്  പോയിരുന്നത്   മണ്ടൂകന്‍   സൌകര്യപൂര്‍വ്വം  മറന്നോ , അതോ   പെട്ടന്ന്   ബുദ്ധി   കാശിക്കു  പോയോ ?)

"  എന്തായാലും  ഇതിങ്ങനെ   വിട്ടാല്‍  പറ്റില്ല , ഇവനെ  ഒക്കെ  വെറുതെ  വിട്ടാല്‍  നാളെ  നമ്മടെ  ചെവീ  കേറി  മൂത്രമൊഴിക്കും ,ഇവനെ  നമുക്ക്   വീരപ്പന്‍  സാറിന്റെ  അടുത്ത്   കൊണ്ടുപോകാം !"


ദീപുട്ടന്റെ ഉള്ളൊന്നു  കാളി , വീരപ്പന്‍  സര്‍  പേരുപോലെ  തന്നെ   ഭീകരന്‍ ! ഒറ്റയടിക്ക്   മണ്ണ്   തീറ്റിക്കും !!


               സ്കൂളിലെ  പല   വില്ലന്മാരും , വീരപ്പന്‍  സാറിന്റെ  അടി   കൊണ്ട്  മൂത്രമൊഴിച്ചിട്ടുണ്ട് !  പലരുടെയും   മൂത്രം  സാറിനെക്കണ്ട്പ്പോ   നിന്നിട്ടുമുണ്ട് ,  .

ഒറ്റയടിക്ക്   പറഞ്ഞാല്‍  ഭീകരന്‍ , ഭയങ്കരന്‍ , എന്തിനേറെ  പറയുന്നു , ക്രൂരന്‍ !.

എന്റമ്മോ  , ഇതൊന്നും   വേണ്ടായിരുന്നു , സംഗതി മേലെ പോയാല്‍  അപ്പനേം  അമ്മയേം , എല്ലാരേയും  വിളിപ്പിക്കും , ആകെ  പുലിവാലായല്ലോ , ദീപുട്ടന്‍  ഓര്‍ത്തു . 

ഇനിയിപ്പോ   പറഞ്ഞിട്ടെന്താ കാര്യം ?, സഹിക്കുകതന്നെ  ! ദീപുട്ടന്‍  മനസ്സിലോര്‍ത്തു !

കീചകനും  കൂട്ടുകിങ്കരന്മാരും  ദീപുട്ടനേം  കുഞ്ഞുട്ടനേം  തൂക്കി ,ഹൈലോ ,ഹൈലൊ, ഹൈലോ , ഹൈലോ  എന്നും  വിളിച്ചു  ടീച്ചേര്‍സ് കോര്‍ട്ടേഴ്സിലോട്ട്  . 

ഭയങ്കര  സംഭവം  തന്നെ ,അതാ   ഗേള്‍സ്‌  ഹോസ്റ്റ്ലിന്റെ  ജനുലകളെല്ലാം  തലകള്‍  കൊണ്ട്  നിറയുന്നു ! ഒരു  നിമിഷം  ദീപുട്ടന് അഭിമാനം  തോന്നി !" 

സാര്ര്‍ .., സാര്ര്‍ ….",

" യാരടാ അത്  ?"  തമിഴ്   കലര്‍ന്ന മലയാളത്തില്‍   വീരപ്പന്‍  സാറിന്റെ  മറു  ചോദ്യം  ദീപുട്ടനെ  ഞെട്ടിച്ചു !

 സാര്‍ .. ഞങ്ങളാണ് ," 


"  എന്നാച്ച്  ..,  എന്തുപറ്റി ?,"  വാതില്‍  തുറന്നു  വീരപ്പന്‍  സര്‍  ചോദിച്ചു!


കീചകനും  കൂട്ടുകാരും  കഥ  പറഞ്ഞ്നു  തുടങ്ങി , വീരപ്പന്‍  മാഷിന്റെ  മുഖ  ഭാവം   മെല്ലെ  മെല്ലെ  മാറിത്തുടങ്ങി , നവരസങ്ങളില്‍ ,ശ്രിംഗാരവും  ഹാസ്യവും   ഒഴിച്ച്  ബാക്കിയെല്ലാം  അവിടെ   മാറിമാറി  വന്നുകൊണ്ടിരുന്നു !

എല്ലാം  കേട്ട്  കഴിഞ്ഞപ്പോള്‍  വീരപ്പന്‍  സര്‍  ഒരു  ധീര്‍ഗ്ഗ നിശ്വാസം  വിട്ടു 

 “അഡേ എങ്കപ്പ, ഡേയ് , ഇവന്‍  ശോന്നതെല്ലാം    നിജമാ ?, നീ  ഇപ്പടി  എല്ലാം  പണ്ണിയോ ?"

ആമ  സര്‍ , ഇവര്‍  റൊമ്പ  സല്യം  പണ്ണിട്രെന്‍   സര്‍ !", രജനീകാന്തിനെ  മനസ്സില്‍  ധ്യാനിച്ച്  ദീപുട്ടനും   തമിഴില്‍ തിരിച്ചു  തട്ടി .

 "എന്നാടാ  ഇത് , ഇത്  attempt to murder, ഏതാവത്  ആച്ച്  നാ  …? "

വീരപ്പന്‍  സാറിന്റെ   ശബ്ദം   ഒന്ന്   മുറിഞ്ഞു . " സുമ്മാ ഒന്രും  ഇവന്‍  ഇപ്പടി  പണ്ണമാട്ടെന്‍   നീ  ഏതാവത്   പണ്ണി   വിട്ടിട്ടുണ്ടാകും ",

 ഇത്തവണ   ഞെട്ടിയത്  കീചകനും  സംഘവുമായിരുന്നു !


" സോല്ലപ്പ , എന്നാച്ച്  ? എങ്കിട്ടെ  പറയൂ  " വീരപ്പന്‍  സര്‍  മുറിമലയാളത്തില്‍  കുഞ്ഞുട്ടനോട് 


മു ഈ .................. 

ഒറ്റക്കരചിലായിരുന്നു    എല്ലാവരും  ഞെട്ടി  വിറച്ചു , വീരപ്പന്‍  സര്‍  അവനെ  അടിമുടി  ഒന്ന്  നോക്കി , ആ   മുഖത്തെ  മ്യുരല്‍   ചിത്രങ്ങള്‍  അദ്ദേഹം  കണ്ടോ  ആവോ ?

കീചകനും  കൂട്ടരും   നിന്ന്   പരുങ്ങി .." എന്നാച്ച് ?"…, ഇത്തവണ  ചോദ്യം  ദീപുട്ടനോടയിരുന്നു , 

            കിട്ടിയ  അവസരം  പാഴാക്കാതെ   ദീപുട്ടന്‍ തന്റെ  കഥാപ്രസംഗം  തുടങ്ങി , വീരപ്പന്‍  സര്‍  അന്തം  വിട്ടു , ഈ  ക്രൂരതക്കൊരു  അവസാനമില്ലേ  എന്നദ്ദേഹം  ചിന്തിച്ചു  കാണുമോ? 
കാണുമായിരിക്കും , അതുകൊണ്ടല്ലേ  അദ്ദേഹം  അലിവോടെ  ഞങ്ങളെ  നോക്കിയത്!.

എന്തായാലും  ദീപുട്ടന്‍  വള്ളി  പുള്ളി  വിടാതെ  എല്ലാം  വിളമ്പി , കീചക  വൃന്ദം  ഞെട്ടി  വിറച്ചു ,

ദൈവമേ , ഇത്  പണിയാവുമോ ? പലരും  വേളാംകണ്ണിക്ക്‌  നേര്‍ന്നു , ചിലര്‍  പഴനിക്കും , ശബരിമലക്കും നേര്‍ന്നു , ശേഷിച്ചവര്‍  അപ്പനേം  അമ്മയേം , ഗുരുകാരണവന്മാരെയും  വിളിച്ചു  മനസ്സുരുകി  പ്രാര്‍ത്ഥിച്ചു …!


              എല്ലാം  കേട്ട്  കഴിഞ്ഞപ്പോള്‍  വീരപ്പന്‍  സര്‍  പറഞ്ഞു ,

" എടാ  ഇനിയോരുതവണ   നീയൊക്കെ  ഇവരെയോ  ഇനി  ആരെയെങ്ങിലുമോ  കൈവച്ചാല്‍ , അന്ത  കൈ  ഞാന്‍  വെട്ടുവേന്‍ , ഡേയ്   ഇന്ഗെ വാടാ ..," അദ്ദേഹം  കീചകനെ  കണ്ണ്   കാട്ടി   വിളിച്ചു , നീയും  വാടാ  അടുത്ത   ഊഴം  ദീപുട്ടന്റെതായിരുന്നു  , അറച്ചറച്ച്  ദീപുട്ടനും   ചെന്നു 

കൊടടാ കൈ … "അങ്ങനെ  അന്ന്   എല്ലാവരും കൈ  കൊടുത്തു  പിരിഞ്ഞു !


വാല്‍ :- വര്‍ഷം  കഴിഞ്ഞപ്പോള്‍  കീചകന്‍  സ്കൂള്‍  വിടുകയായി , എല്ലാവരോടും യാത്രാ മൊഴിയുമായി   ഒരു  പറ്റം  ആളുകള്‍ ,ഓടോഗ്രഫിന്റെ  ബഹളം , വിരഹ  വേദന , കാമ്പസ്സിലാകെ  ഒരു  ദുഖച്ഛവി , കീചകന്‍  ദീപുട്ടന്റെ  അടുത്തു  വന്നു …കെട്ടിപ്പിടിച്ചുപറഞ്ഞു ” ക്ഷമിക്കട , ഞാന്‍  നിന്നെ  കുറെ  ഉപദ്രവിച്ചിട്ടുണ്ട് ,   മാപ്പ് ,  ഒന്നും  മനസ്സില്‍  വക്കരുത് ”, 

കീചകന്‍റെ  കണ്ണില്‍  നിന്നുതിര്‍ന  രണ്ടു  കണ്ണുനീര്‍  തുള്ളികള്‍  ആ  അപേക്ഷയുടെ   നിഷ്കളങ്ക്ത  അറിയിച്ചു , ദീപുട്ടനും  കരഞ്ഞു , കെട്ടിപ്പിടിച്ചു  തന്നെ , അവിടമാകെ  കണ്ണീര്‍  നിറഞ്ഞൊഴുകി , പാപങ്ങളെല്ലാം  കഴുകിക്കളഞ്ഞു  കീചകന്‍  ആ  കണ്ണീര്‍  പുഴയിലൂടെ  കാമ്പസിന്റെ  പുറത്തേക്കൊഴുകി   നീങ്ങി … നേരിന്റെ  കടലിലോട്ടുള്ള    നിലക്കാത്ത   യാത്ര ! ഒരായുസ്സ്   മുഴുവന്‍  നീളുന്ന   യാത്ര……!! 



4 comments:

  1. ഞാൻ വായന പകുതി വെച്ച് അവസാനിപ്പിച്ചു പ്രവീൺ, ഒന്ന് കൂടി എഡിറ്റ് ചെയ്യാനുണ്ട്. നിറയെ അക്ഷര തെറ്റുകൾ അതിലുപരി വരികളൊന്നും ശരിയാം വണ്ണം കൊടുത്തിട്ടില്ല. ഒന്ന് കൂടി സജ്ജീകരിച്ചിടുമല്ലോ? വീണ്ടും വരാം

    ReplyDelete
    Replies
    1. നന്ദി മോയ്നു, ഇത് വളരെ പഴയ ഒരു പോസ്റ്റ്‌ ആണ്, അതുകൊണ്ടാണ് ഇത്ര തെറ്റുകള്‍, കേറെ ഒക്കെ ശരിയാക്കിയിട്ടുണ്ട്,പിന്നെ മടി പിടിച്ചു!

      Delete
  2. കഴിവുണ്ട്,,,,,,,
    നല്ലോണം വായിക്കുക

    ReplyDelete
    Replies
    1. നന്ദി ഷാജു,വായനക്കും,പ്രോത്സാഹനത്തിനും!

      Delete