അവധിക്കാലങ്ങള്‍ എന്നും ഹരം പകരുന്ന ഒരു അനുഭവമായിരുന്നു, വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വരുന്ന ഒരു ഒത്തുകൂടല്‍ !
ദീപുട്ടനാകട്ടെ ഒരു വലിയ കൂട്ടുകുടുംബത്തിലെ അംഗവും, അപ്പോള്‍ അവധി എന്നാല്‍ എല്ലാ കുട്ടികളുടെയും ഒരു ഒത്തു കൂടലും, കറക്കവും, വിരുന്നും, പിന്നെ സമ്മാനങ്ങളുടെ കാലവുമാണ്!
അങ്ങനെ ഒരു അവധിക്കാലത്ത് അരങ്ങേറിയതാണ് ഈ കഥ.
ദീപുട്ടന്റെ അമ്മാവന്‍ വീട് ജില്ലയുടെ ഒരു മൂലക്കുള്ള ഒരു പട്ടിക്കാട്ടിലാണ്, പട്ടിക്കാട്ടില്‍ എന്ന് പറഞ്ഞാല്‍ "അതൊക്കെ പണ്ട്, ഇപ്പൊ ഇത്ക്കൂടെ ദിവസൂം നാല് ബസ്സാ ഓട്ണത് " ന്ന് ഇപ്പൊ ചായക്കടക്കാരന്‍ കുമാരേട്ടന്‍ പറയും.
ബസ് ഇറങ്ങി , പാടവും, തോപ്പും, പുഴയും , പറമ്പും,' കുണ്ടനിടവഴികളും' ( കടപ്പാട് MTV), പഞ്ചായത്ത് റോഡും, പിന്നെയും പാടങ്ങളും കൂട്ടി ഒരു നാലഞ്ച് കിലോമീറ്റര്‍ നടക്കണം എത്തിപ്പെടാന്‍, പുഴയ്ക്കു കുറുകെ പാലം വന്നപ്പോഴാണ് പിന്നെ സോപ്പ് പെട്ടി പോലത്തെ ചില ബസ്സുകള്‍ ഓടാന്‍ തുടങ്ങിയത്, അതും പുഴക്കരയിലെ കയറ്റത്തില്‍ ആളിറങ്ങി നടന്നു കയറി പിന്നെയും ബസ്സില്‍ ഏറണമെന്നത് മറ്റൊരു കാര്യം!
റോഡില്‍ നിന്നും പാടത്തോട്ട് ആരെങ്കിലും ഇറങ്ങുമ്പോള്‍ ദൂരെ വീടിന്റെ പടിക്കല്‍ നിന്നും കാണാം, പിന്നെ വല്യമ്മക്കൊരു വെപ്രാളമാണ്, ഓടിപ്പോയി വലിയ സ്റ്റീല്‍ ജഗ്ഗില്‍ നിറയെ നാരകത്തിന്റെ ഇലയും ഇഞ്ചിയും ഞെരടിയിട്ട സംഭാരവുമായി കാത്തു നില്‍ക്കും, അത് വല്യമ്മയുടെ സ്വന്തം പശുക്കളുടെ പാലില്‍ നിന്നും വെണ്ണ കടഞ്ഞു മാറ്റിയ മോര്, എന്നിട്ടും പതച്ചു നില്‍ക്കുന്ന മോരിന്നു മുകളില്‍ നിറയെ വെണ്ണയുടെ മഞ്ഞക്കുത്തുകള്‍ പാറി നടക്കുന്നു!
പിന്നെ കുളവും പുഴയും, മീന്പിടിക്കലും, സന്ധ്യക്ക് മണ്ണെണ്ണവിളക്കിന്‍റെ ചുറ്റും ഇരുന്നുള്ള നാമം ചൊല്ലലും എല്ലാം ഒരു പിടി നല്ല ഓര്‍മ്മകള്‍ .
വൈകുന്നേരങ്ങള്‍ എന്നും ഒരു ആഘോഷമാണ്, കശുവണ്ടി ചുട്ടു തല്ലി അരി വറുത്തതും, ശര്‍ക്കരയും കൂടി ഇടിച്ച് അണ്ടിപ്പുട്ടുണ്ടാക്കലും, അണ്ടിക്കുക്രു ( മുളച്ച കശുവണ്ടിയുടെ പരിപ്പ്) പറിച്ചു കൊണ്ട് വന്നു കൂട്ടാന്‍ വക്കലും, നെയ്യപ്പവും, കലത്തപ്പവും നാടന്‍ കോഴിയിറച്ചിയും, പത്തിരിയും, അങ്ങനെ അങ്ങനെ അങ്ങനെ....( വല്യമ്മക്ക് കുറെ കോഴികള്‍ ഉണ്ടായിരുന്നു, വിരുന്നുകാര്‍ വന്നാല്‍ പിന്നെ എല്ലാത്തിനും ഒരു വെപ്രാളം പോലെയാണ്! ആരുടെ ഊഴം എന്നാ ചിന്തയായിരിക്കും അല്ലെ?!) പക്ഷെ അതിനെല്ലാം പുറമേ രാവിലെ ആയാല്‍ എല്ലാര്ക്കും ഓരോ ഗ്ലാസ് നിറയെ പാലുണ്ട്, അതായിരുന്നു ദീപുട്ടന് ഇഷ്ടമില്ലാത്ത ഒരു സാധനം, പഞ്ചസാര വേണ്ടുവോളമിട്ടു ആറ്റി കുറുക്കി ഗ്ലാസ്സിലാക്കി വല്യമ്മ വിളിക്കുമ്പോള്‍ ദേഷ്യം വരും!
തറവാട്ടു കുളത്തില്‍ നിറയെ മീനുണ്ട്, കണ്ണനും, മുശുവും, പരലും, മാനത്ത് കണ്ണിയും, പോക്രാച്ചി തവളകളും, അങ്ങിനെ എല്ലാം! ചില മഴമാസങ്ങളില്‍ ചേരയും നീര്‍ക്കോലിയും മറ്റും വിരുന്നിനെത്തും.
കുളം തേവല്‍ ഒരു ആഘോഷം തന്നെയാണ്, തോര്‍ത്തും എടുത്ത് പാടത്തിലേക്ക് മറിക്കുന്ന ഏത്തക്കൊട്ടയിലെ മീനുകളെ ഓടിച്ചിട്ട് പിടിക്കുന്നതും, പിന്നെ ചളിയില്‍ പിടഞ്ഞു കളിക്കുന്ന വന്‍ മീനുകളെ തലക്കടിച്ചു മയക്കി പിടിക്കുന്നതും ചെമ്പുകുടത്തില്‍ ഇട്ട്, നടുമുറ്റത്തിന്റെ മൂലയ്ക്ക് കൊണ്ട് വെക്കുന്നതും, പിന്നെ ദിവസങ്ങളോളം അതില്‍ നിന്നും ജീവനുള്ള മീന്‍ പിടിച്ചു ശരിയാക്കി, ശാപ്പിടുന്നതും ഒക്കെ ഇന്ന് നല്ല ഓര്‍മ്മകള്‍ മാത്രം
നടുമുറ്റത്തെ വെള്ളം ഒഴിഞ്ഞുപോകാന്‍ ഉണ്ടാക്കിയ വഴിയില്‍ ക്രോം ക്രോം ഈണത്തില്‍ കരയുന്ന തവളകളെ, സൂത്രത്തില്‍ പച്ചഈര്‍ക്കളി കൊണ്ടുണ്ടാക്കിയ കുടുക്കില്‍ കുടുക്കുന്നതും, മട്ടിക്കൊലുകൊണ്ട് ബീഡി വലിക്കുന്നതും, കടലാസ് ചുരുട്ടി വിളക്കില്‍ കത്തിച്ചു വലിച്ചതിന് അമ്മയുടെ വക കിഴുക്കു വാങ്ങിയതും, പിണങ്ങിപ്പോയി കിടന്നതും, ആരും അറിയാതെ വല്യമ്മ, ക്രീം ബിസ്കറ്റ് കൊണ്ട് തന്ന് പിണക്കം മാറ്റിയതും (അന്നൊക്കെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ക്രീമ്ബിസ്കറ്റ് കിട്ടിയാല്‍ ആയി!), മൂന്നാം നിലയില്‍ പോയി( അമ്മാവന്‍ വീട് ഒരു ഭയങ്കര സംഭവമായിരുന്നു!) അവിടെ കിടക്കുന്ന പുരാവസ്തുക്കളും, വലിയമ്മാവന്റെ പട്ടാള ബൂട്ടും, ടെന്നീസ് റാക്കറ്റും, ചേച്ചിയുടെ മണിത്തൊട്ടിലും എല്ലാം കൊണ്ട് കളിക്കുന്നതും മറ്റും ഒരു പിടി രസകരങ്ങളായ അനുഭവങ്ങളായിരുന്നു. അവിടെ നിന്നും അടിച്ചുമാറ്റിയ 100 വര്‍ഷത്തിലധികം പഴക്കമുള്ള മരപാത്രങ്ങളും, ചില്ല് ഗ്ലാസ്സുകളും, ഓട്, പിച്ചള പാത്രങ്ങളും ഒക്കെ ദീപുട്ടന്റെ ശേഖരത്തില്‍ ഇപ്പോഴും ഉണ്ട്!
പക്ഷെ ദീപുട്ടന്റെ ഇഷ്ട വിനോദം പുഴയില്‍ കളിക്കല്‍ തന്നെ, രാവിലെതന്നെ ഒരു വലിയ പാത്രത്തില്‍ കുരുമുളക് കാച്ചിയ വെളിച്ചെണ്ണയും കൊണ്ട് വല്യമ്മ റെഡിയാണ്!
" വേം തേച്ചു പോയിക്കുളിചോളൂ കുട്ട്യോളെ, ഞ്ഞിപ്പോ വെയിലാവാന്‍ നോക്കി നിക്കണ്ട"
മടിച്ചു മടിച്ചു ഇത്തിരി എണ്ണയെടുത്ത് തേച്ചു എന്ന് വരുത്തിക്കുംബോഴെക്കും വലിയമ്മ ഓടി വന്നു കയ്യില്‍ പിടിക്കും
" വടെ വാടാ ചെക്കാ",
സ്നേഹത്തിലാനെങ്കിലും വല്യമ്മ എണ്ണതേച്ച് തരുന്നത് ദീപുട്ടന് തീരെ ഇഷ്ടമില്ലായിരുന്നു, ഒരുവിധം പിടി വിടുവിച്ച് തോര്‍ത്തും കഴുത്തിലിട്ട് ഓടും, പിന്നെ പുഴ എത്തിയാലേ നില്‍ക്കൂ.
അങ്ങനെ ദീപുട്ടനും പരിവാരങ്ങളും കുളിതുടങ്ങും, അല്ല കളി തുടങ്ങും
മുങ്ങലും പൊങ്ങലും, ഊളി ഇടലും, ചാട്ടവും, കാരണം മറിച്ചിലും , മീന്‍ പിടിക്കലും എന്നിങ്ങനെ ഒരു ഒന്ന്‍ ഒന്നര മണിക്കൂര്‍ !
പിന്നെ നല്ലൊരു തേച്ചു കുളി!
അങ്ങനെ പോകുന്നു കാര്യങ്ങള്‍ . ദീപുട്ടന്റെ പുതിയ സ്കൂളിലെ ആദ്യത്തെ വെക്കേഷന്‍ .
ദീപുട്ടന്‍ ഇപ്പൊ ഒരു സ്റ്റാര്‍ ആണ്, നാട്ടിലെ എല്ലാ കുട്ടികളും പരീക്ഷ എഴുതി ദയനീയമായി പരാജയപ്പെട്ടപ്പോഴാണ് ദീപുട്ടന്‍ വെന്നിക്കൊടി പാറിച്ച് കറങ്ങി നടക്കുന്നത്, അമ്മയുടെ വാക്കുകളില്‍ അഭിമാനം! ( ദീപുട്ടന് ഇത്തിരി ഒരു അഹങ്കാരം വന്നില്ലേ എന്ന് ഒരു സംശയം!)
കുളിക്കാന്‍ ചെന്നപ്പോ അവിടെ അതാ കുളിക്കാന്‍ നിക്കുന്നു കാള മമ്മത്!
" ഡാ യ്യ് മൂപ്പരോട് ഒന്ന് ഇംഗ്ലീഷില്‍ പറഞ്ഞോക്ക് "
പറഞ്ഞത് മധു ഏട്ടന്‍
"ഏയ് അതൊന്നും വേണ്ട", ദീപുട്ടന്‍ .
"ടാ വെറുതെ ഒരു രസത്തിന്, പേര് ചോയ്ച്ചാ മതി"
ശരി എന്ന് ദീപുട്ടനും
ആറാം ക്ലാസ്സിലെ ഇംഗ്ലീഷ് പുസ്തകത്തിലെ ഗപ്പുവിനെയും, ഗൌരിയേയും, ദിപുവിനെയും ഒക്കെ മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഒറ്റ കാച്ച്,
" വാട്ട് ഈസ് യുവര്‍ നെയിം?"
കാള അന്തം വിട്ടു, ദീപുട്ടന് രസം കേറി!
" വേര്‍ ഈസ് യുവര്‍ ഹൌസ്?"
അതാ ഒരു ബാണം കൂടി പിന്നാലെ, കാള വേഗം തന്നെ സ്ഥലം കാലിയാക്കി
ദീപുട്ടന്‍ വീണ്ടും രാജാവ്!
അങ്ങനെ അന്നത്തെ നീരാട്ടും കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ പെട്ടന്നൊരു നിശബ്ദത, ദീപുട്ടനും കൂട്ടരും വന്നതും ചെറിയ വല്യമ്മ വന്നു, സ്വീകരണത്തിന് കയ്യില്‍ ഒരു പൂച്ചെണ്ട്!
അടി പൊട്ടിയത് മധുഎട്ടന്, വിരുന്നുകാരെ തല്ലാന്‍ പാടില്ലല്ലോ, പിന്നെ വയസ്സുകൊണ്ട് നേതാവും പുള്ളി തന്നെ!
കാര്യം മനസ്സിലായില്ല !
"ഇയ്യോക്കെ പൊഴേല് കുളിക്കാന്‍ വര്നോരെ ചീത്ത പറയോ"
"ആ മമ്മദ് വന്നേര്‍ന്നു, ഇവടത്തെ കുട്ട്യായോണ്ട, ഒന്നും പറയാഞ്ഞത് ന്നും പറഞ്ഞു, ,ന്‍റെ തൊലി ഉരിഞ്ഞു പോയി, ഓന്റെ ഒക്കെ വായേത്ത ചീത്ത കേട്ടാ യ്യൊന്നും കുളിച്ചാലും പോവൂല!"
ഓ അപ്പൊ അതാണ് കാര്യം, മിസ്റ്റര്‍ കാള ഒരു പോത്ത് തന്നെ, പേര് ചോദിച്ചത് തെറി എന്ന് തെറ്റിധ്ധരിചിരിക്കുന്നു,
"അയ്യോ വല്യമ്മേ ഞങ്ങള്‍ ചീത്ത ഒന്നും വിളിച്ചില്ല പേര് ചോയ്ച്തെ ഉള്ളൂ"
"അപ്പൊ ഓനങ്ങനെ അല്ലല്ലോ പറഞ്ഞത്, ഇംഗ്ലീഷില്‍ ചീത്ത വിളിച്ചൂ ന്നാണല്ലോ?!"
" ഇംഗ്ലീഷില്‍ തന്ന്യാ പേര് ചോയ്ച്ചത്" ""
കേട്ടതും വല്യമ്മ അടക്കം എല്ലാരും പൊട്ടിച്ചിരിച്ചു ,
" ആയ്ന്റെ പൊട്ടന്മാരെ, ഓനെന്ത് ഇംഗ്ലീഷ്, ങ്ങളല്ലാതെ ഓനോട് ഇംഗ്ലീഷ് പറയാമ്പോവോ?
ഓന്റെ കയ്യിന്ന് പൊട്ടാഞ്ഞത് നല്ല കാലം"
ഏതായാലും, ദീപുട്ടന്‍ നാട്ടില്‍ പ്രസിദ്ധനായി!(കുപ്രസിദ്ധനായിഎന്ന് പറയുന്നതാവും യുക്തി!)
ഇംഗ്ലീഷില്‍ തെറി വിളിക്കുന്ന കുട്ടി!
വൈകീട്ട് കുളിക്കാന്‍ പോയ അമ്മയോടും ചിലര്‍ ചോദിച്ചു എന്നാണ് അറിഞ്ഞത്!
വാല്‍ :- പേരാണ് ചോദിച്ചത് എന്ന് മമ്മദും അറിഞ്ഞു, അത് കൊണ്ട് തന്നെ തിരിച്ചു പോരാന്‍ ജീപ്പ് കാത്തു നില്‍ക്കുമ്പോള്‍ ചായക്കടയില്‍ നിന്നും ഒരു ചെറിയ പുഞ്ചിരി ദീപുട്ടന് സമ്മാനിച്ചു (" എന്നെ കണ്ടപ്പോള്‍ ഇംഗ്ലീഷ് അറിയുന്ന ആളെപ്പോലെ തോന്നും അല്ലെ? " എന്ന ഒരു ചോദ്യം മനസ്സിലുണ്ടായിരുന്നോ എന്തോ!)
ദീപുട്ടനാകട്ടെ ഒരു വലിയ കൂട്ടുകുടുംബത്തിലെ അംഗവും, അപ്പോള്‍ അവധി എന്നാല്‍ എല്ലാ കുട്ടികളുടെയും ഒരു ഒത്തു കൂടലും, കറക്കവും, വിരുന്നും, പിന്നെ സമ്മാനങ്ങളുടെ കാലവുമാണ്!
അങ്ങനെ ഒരു അവധിക്കാലത്ത് അരങ്ങേറിയതാണ് ഈ കഥ.
ദീപുട്ടന്റെ അമ്മാവന്‍ വീട് ജില്ലയുടെ ഒരു മൂലക്കുള്ള ഒരു പട്ടിക്കാട്ടിലാണ്, പട്ടിക്കാട്ടില്‍ എന്ന് പറഞ്ഞാല്‍ "അതൊക്കെ പണ്ട്, ഇപ്പൊ ഇത്ക്കൂടെ ദിവസൂം നാല് ബസ്സാ ഓട്ണത് " ന്ന് ഇപ്പൊ ചായക്കടക്കാരന്‍ കുമാരേട്ടന്‍ പറയും.
ബസ് ഇറങ്ങി , പാടവും, തോപ്പും, പുഴയും , പറമ്പും,' കുണ്ടനിടവഴികളും' ( കടപ്പാട് MTV), പഞ്ചായത്ത് റോഡും, പിന്നെയും പാടങ്ങളും കൂട്ടി ഒരു നാലഞ്ച് കിലോമീറ്റര്‍ നടക്കണം എത്തിപ്പെടാന്‍, പുഴയ്ക്കു കുറുകെ പാലം വന്നപ്പോഴാണ് പിന്നെ സോപ്പ് പെട്ടി പോലത്തെ ചില ബസ്സുകള്‍ ഓടാന്‍ തുടങ്ങിയത്, അതും പുഴക്കരയിലെ കയറ്റത്തില്‍ ആളിറങ്ങി നടന്നു കയറി പിന്നെയും ബസ്സില്‍ ഏറണമെന്നത് മറ്റൊരു കാര്യം!
റോഡില്‍ നിന്നും പാടത്തോട്ട് ആരെങ്കിലും ഇറങ്ങുമ്പോള്‍ ദൂരെ വീടിന്റെ പടിക്കല്‍ നിന്നും കാണാം, പിന്നെ വല്യമ്മക്കൊരു വെപ്രാളമാണ്, ഓടിപ്പോയി വലിയ സ്റ്റീല്‍ ജഗ്ഗില്‍ നിറയെ നാരകത്തിന്റെ ഇലയും ഇഞ്ചിയും ഞെരടിയിട്ട സംഭാരവുമായി കാത്തു നില്‍ക്കും, അത് വല്യമ്മയുടെ സ്വന്തം പശുക്കളുടെ പാലില്‍ നിന്നും വെണ്ണ കടഞ്ഞു മാറ്റിയ മോര്, എന്നിട്ടും പതച്ചു നില്‍ക്കുന്ന മോരിന്നു മുകളില്‍ നിറയെ വെണ്ണയുടെ മഞ്ഞക്കുത്തുകള്‍ പാറി നടക്കുന്നു!
പിന്നെ കുളവും പുഴയും, മീന്പിടിക്കലും, സന്ധ്യക്ക് മണ്ണെണ്ണവിളക്കിന്‍റെ ചുറ്റും ഇരുന്നുള്ള നാമം ചൊല്ലലും എല്ലാം ഒരു പിടി നല്ല ഓര്‍മ്മകള്‍ .
വൈകുന്നേരങ്ങള്‍ എന്നും ഒരു ആഘോഷമാണ്, കശുവണ്ടി ചുട്ടു തല്ലി അരി വറുത്തതും, ശര്‍ക്കരയും കൂടി ഇടിച്ച് അണ്ടിപ്പുട്ടുണ്ടാക്കലും, അണ്ടിക്കുക്രു ( മുളച്ച കശുവണ്ടിയുടെ പരിപ്പ്) പറിച്ചു കൊണ്ട് വന്നു കൂട്ടാന്‍ വക്കലും, നെയ്യപ്പവും, കലത്തപ്പവും നാടന്‍ കോഴിയിറച്ചിയും, പത്തിരിയും, അങ്ങനെ അങ്ങനെ അങ്ങനെ....( വല്യമ്മക്ക് കുറെ കോഴികള്‍ ഉണ്ടായിരുന്നു, വിരുന്നുകാര്‍ വന്നാല്‍ പിന്നെ എല്ലാത്തിനും ഒരു വെപ്രാളം പോലെയാണ്! ആരുടെ ഊഴം എന്നാ ചിന്തയായിരിക്കും അല്ലെ?!) പക്ഷെ അതിനെല്ലാം പുറമേ രാവിലെ ആയാല്‍ എല്ലാര്ക്കും ഓരോ ഗ്ലാസ് നിറയെ പാലുണ്ട്, അതായിരുന്നു ദീപുട്ടന് ഇഷ്ടമില്ലാത്ത ഒരു സാധനം, പഞ്ചസാര വേണ്ടുവോളമിട്ടു ആറ്റി കുറുക്കി ഗ്ലാസ്സിലാക്കി വല്യമ്മ വിളിക്കുമ്പോള്‍ ദേഷ്യം വരും!
തറവാട്ടു കുളത്തില്‍ നിറയെ മീനുണ്ട്, കണ്ണനും, മുശുവും, പരലും, മാനത്ത് കണ്ണിയും, പോക്രാച്ചി തവളകളും, അങ്ങിനെ എല്ലാം! ചില മഴമാസങ്ങളില്‍ ചേരയും നീര്‍ക്കോലിയും മറ്റും വിരുന്നിനെത്തും.
കുളം തേവല്‍ ഒരു ആഘോഷം തന്നെയാണ്, തോര്‍ത്തും എടുത്ത് പാടത്തിലേക്ക് മറിക്കുന്ന ഏത്തക്കൊട്ടയിലെ മീനുകളെ ഓടിച്ചിട്ട് പിടിക്കുന്നതും, പിന്നെ ചളിയില്‍ പിടഞ്ഞു കളിക്കുന്ന വന്‍ മീനുകളെ തലക്കടിച്ചു മയക്കി പിടിക്കുന്നതും ചെമ്പുകുടത്തില്‍ ഇട്ട്, നടുമുറ്റത്തിന്റെ മൂലയ്ക്ക് കൊണ്ട് വെക്കുന്നതും, പിന്നെ ദിവസങ്ങളോളം അതില്‍ നിന്നും ജീവനുള്ള മീന്‍ പിടിച്ചു ശരിയാക്കി, ശാപ്പിടുന്നതും ഒക്കെ ഇന്ന് നല്ല ഓര്‍മ്മകള്‍ മാത്രം
പൂമുഖ വാതില്‍ക്കല്‍ ! |
പക്ഷെ ദീപുട്ടന്റെ ഇഷ്ട വിനോദം പുഴയില്‍ കളിക്കല്‍ തന്നെ, രാവിലെതന്നെ ഒരു വലിയ പാത്രത്തില്‍ കുരുമുളക് കാച്ചിയ വെളിച്ചെണ്ണയും കൊണ്ട് വല്യമ്മ റെഡിയാണ്!
" വേം തേച്ചു പോയിക്കുളിചോളൂ കുട്ട്യോളെ, ഞ്ഞിപ്പോ വെയിലാവാന്‍ നോക്കി നിക്കണ്ട"
മടിച്ചു മടിച്ചു ഇത്തിരി എണ്ണയെടുത്ത് തേച്ചു എന്ന് വരുത്തിക്കുംബോഴെക്കും വലിയമ്മ ഓടി വന്നു കയ്യില്‍ പിടിക്കും
" വടെ വാടാ ചെക്കാ",
സ്നേഹത്തിലാനെങ്കിലും വല്യമ്മ എണ്ണതേച്ച് തരുന്നത് ദീപുട്ടന് തീരെ ഇഷ്ടമില്ലായിരുന്നു, ഒരുവിധം പിടി വിടുവിച്ച് തോര്‍ത്തും കഴുത്തിലിട്ട് ഓടും, പിന്നെ പുഴ എത്തിയാലേ നില്‍ക്കൂ.
അങ്ങനെ ദീപുട്ടനും പരിവാരങ്ങളും കുളിതുടങ്ങും, അല്ല കളി തുടങ്ങും
മുങ്ങലും പൊങ്ങലും, ഊളി ഇടലും, ചാട്ടവും, കാരണം മറിച്ചിലും , മീന്‍ പിടിക്കലും എന്നിങ്ങനെ ഒരു ഒന്ന്‍ ഒന്നര മണിക്കൂര്‍ !
പിന്നെ നല്ലൊരു തേച്ചു കുളി!
അങ്ങനെ പോകുന്നു കാര്യങ്ങള്‍ . ദീപുട്ടന്റെ പുതിയ സ്കൂളിലെ ആദ്യത്തെ വെക്കേഷന്‍ .
ദീപുട്ടന്‍ ഇപ്പൊ ഒരു സ്റ്റാര്‍ ആണ്, നാട്ടിലെ എല്ലാ കുട്ടികളും പരീക്ഷ എഴുതി ദയനീയമായി പരാജയപ്പെട്ടപ്പോഴാണ് ദീപുട്ടന്‍ വെന്നിക്കൊടി പാറിച്ച് കറങ്ങി നടക്കുന്നത്, അമ്മയുടെ വാക്കുകളില്‍ അഭിമാനം! ( ദീപുട്ടന് ഇത്തിരി ഒരു അഹങ്കാരം വന്നില്ലേ എന്ന് ഒരു സംശയം!)
കുളിക്കാന്‍ ചെന്നപ്പോ അവിടെ അതാ കുളിക്കാന്‍ നിക്കുന്നു കാള മമ്മത്!
" ഡാ യ്യ് മൂപ്പരോട് ഒന്ന് ഇംഗ്ലീഷില്‍ പറഞ്ഞോക്ക് "
പറഞ്ഞത് മധു ഏട്ടന്‍
"ഏയ് അതൊന്നും വേണ്ട", ദീപുട്ടന്‍ .
"ടാ വെറുതെ ഒരു രസത്തിന്, പേര് ചോയ്ച്ചാ മതി"
ശരി എന്ന് ദീപുട്ടനും
ആറാം ക്ലാസ്സിലെ ഇംഗ്ലീഷ് പുസ്തകത്തിലെ ഗപ്പുവിനെയും, ഗൌരിയേയും, ദിപുവിനെയും ഒക്കെ മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഒറ്റ കാച്ച്,
" വാട്ട് ഈസ് യുവര്‍ നെയിം?"
കാള അന്തം വിട്ടു, ദീപുട്ടന് രസം കേറി!
" വേര്‍ ഈസ് യുവര്‍ ഹൌസ്?"
അതാ ഒരു ബാണം കൂടി പിന്നാലെ, കാള വേഗം തന്നെ സ്ഥലം കാലിയാക്കി
ദീപുട്ടന്‍ വീണ്ടും രാജാവ്!
അങ്ങനെ അന്നത്തെ നീരാട്ടും കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ പെട്ടന്നൊരു നിശബ്ദത, ദീപുട്ടനും കൂട്ടരും വന്നതും ചെറിയ വല്യമ്മ വന്നു, സ്വീകരണത്തിന് കയ്യില്‍ ഒരു പൂച്ചെണ്ട്!
അടി പൊട്ടിയത് മധുഎട്ടന്, വിരുന്നുകാരെ തല്ലാന്‍ പാടില്ലല്ലോ, പിന്നെ വയസ്സുകൊണ്ട് നേതാവും പുള്ളി തന്നെ!
കാര്യം മനസ്സിലായില്ല !
"ഇയ്യോക്കെ പൊഴേല് കുളിക്കാന്‍ വര്നോരെ ചീത്ത പറയോ"
"ആ മമ്മദ് വന്നേര്‍ന്നു, ഇവടത്തെ കുട്ട്യായോണ്ട, ഒന്നും പറയാഞ്ഞത് ന്നും പറഞ്ഞു, ,ന്‍റെ തൊലി ഉരിഞ്ഞു പോയി, ഓന്റെ ഒക്കെ വായേത്ത ചീത്ത കേട്ടാ യ്യൊന്നും കുളിച്ചാലും പോവൂല!"
ഓ അപ്പൊ അതാണ് കാര്യം, മിസ്റ്റര്‍ കാള ഒരു പോത്ത് തന്നെ, പേര് ചോദിച്ചത് തെറി എന്ന് തെറ്റിധ്ധരിചിരിക്കുന്നു,
"അയ്യോ വല്യമ്മേ ഞങ്ങള്‍ ചീത്ത ഒന്നും വിളിച്ചില്ല പേര് ചോയ്ച്തെ ഉള്ളൂ"
"അപ്പൊ ഓനങ്ങനെ അല്ലല്ലോ പറഞ്ഞത്, ഇംഗ്ലീഷില്‍ ചീത്ത വിളിച്ചൂ ന്നാണല്ലോ?!"
" ഇംഗ്ലീഷില്‍ തന്ന്യാ പേര് ചോയ്ച്ചത്" ""
കേട്ടതും വല്യമ്മ അടക്കം എല്ലാരും പൊട്ടിച്ചിരിച്ചു ,
" ആയ്ന്റെ പൊട്ടന്മാരെ, ഓനെന്ത് ഇംഗ്ലീഷ്, ങ്ങളല്ലാതെ ഓനോട് ഇംഗ്ലീഷ് പറയാമ്പോവോ?
ഓന്റെ കയ്യിന്ന് പൊട്ടാഞ്ഞത് നല്ല കാലം"
ഏതായാലും, ദീപുട്ടന്‍ നാട്ടില്‍ പ്രസിദ്ധനായി!(കുപ്രസിദ്ധനായിഎന്ന് പറയുന്നതാവും യുക്തി!)
ഇംഗ്ലീഷില്‍ തെറി വിളിക്കുന്ന കുട്ടി!
വൈകീട്ട് കുളിക്കാന്‍ പോയ അമ്മയോടും ചിലര്‍ ചോദിച്ചു എന്നാണ് അറിഞ്ഞത്!
വാല്‍ :- പേരാണ് ചോദിച്ചത് എന്ന് മമ്മദും അറിഞ്ഞു, അത് കൊണ്ട് തന്നെ തിരിച്ചു പോരാന്‍ ജീപ്പ് കാത്തു നില്‍ക്കുമ്പോള്‍ ചായക്കടയില്‍ നിന്നും ഒരു ചെറിയ പുഞ്ചിരി ദീപുട്ടന് സമ്മാനിച്ചു (" എന്നെ കണ്ടപ്പോള്‍ ഇംഗ്ലീഷ് അറിയുന്ന ആളെപ്പോലെ തോന്നും അല്ലെ? " എന്ന ഒരു ചോദ്യം മനസ്സിലുണ്ടായിരുന്നോ എന്തോ!)
താങ്ക്സ് ജോ, ഗ്രാമം ഇപ്പോഴും അതുപോലെ തന്നെ ഉണ്ട്, താങ്കള്‍ക്ക് ഇപ്പോഴും സ്വാഗതം!
ReplyDeleteനല്ല പോസ്റ്റ്
ReplyDeleteനല്ല നാടൻ ഓർമകൾ അല്ലേ
നന്ദി ഷാജു!
Deleteമി.ദീപൂട്ടന്‍ പുതിയ സ്കൂളില്‍ന്നു പഠിച്ചതും പില്‍ക്കാലത്ത് പറഞ്ഞതുമായ ഇംഗ്ലിഷ്-മലയാളം-ഹിന്ദി തെറികള്‍ ആരും അറിയാതെ സൂക്ഷിയ്ക്കാന്‍, കേരളത്തില്‍ ജനിച്ചത് കൊണ്ട് മാത്രം ഓസ്കാര്‍ കിട്ടാതെ പോയ ആ അഭിനയമികവിനും, ഋഷിതുല്യമായ മനോനിയന്ത്രണത്തിനും സാധിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു.
ReplyDeleteവാട്ട് ഈസ് യുവര്‍ നെയിം????
നന്ദി അംജിത്, അഭിനയതിനല്ല, മറ്റൊരു വ്യക്തിയായി ജീവിക്കുന്നവനല്ലേ അംജിത് യഥാര്‍ത്ഥ ഓസ്കാര്‍? ( പിന്നെ തെറി പഠിക്കാന്‍ 10-15 കൊല്ലാതെ പട്ടാള ജീവിതം നന്നായി സഹായിച്ചു, ഹിന്ദി, ഇംഗ്ലീഷ്,മലയാളം, തമിള്‍, തെലുഗു,കന്നഡ,പഞ്ചാബി, ബെന്ഗോളി,മറാത്തി, ഫ്രഞ്ച്,ക്രെയോലെ,ഉര്‍ദു,ഇന്തോനേഷ്യന്‍,അങ്ങിനെ പല ഭാഷയിലും! :-)
Deleteഹഹഹ
ReplyDeleteദീപൂട്ടാ,
വാട്ട് ഈസ് യുവര്‍ നെയിം???
ഹഹഹ, മുജ്ഹെ ഇംഗ്ലീഷ് നഹി മാലൂം!
Deleteചെറിയ കുട്ടിയെപ്പറ്റി ഒരു വലിയ തമാശ.....
ReplyDeleteനന്ദി പ്രദീപേട്ടാ, ചെറിയ കഥയെപ്പറ്റിയുള്ള വലിയ അഭിപ്രായത്തിനും, വായനക്കും!
Delete