Thursday, September 13, 2012

ബന്ധനകൌതുകം!പുതിയ ട്രങ്കും മറുകയ്യിലൊരു ബക്കറ്റുമായി അഛന്‍ നടക്കുന്ന സ്പീഡിനെപ്പറ്റി ആലോചിച്ചപ്പോള്‍ എനിക്കു സങ്കടം തോന്നി. 
പാവം, ഇന്നലെ മുതല്‍ ഉറങ്ങീട്ടില്ല.

  (എന്‍റെ കഥ തുടങ്ങുന്നത് ശരിക്കും പറഞ്ഞാല്‍ കഴിഞ്ഞ ആഴ്ചയാണ്) 

നവോദയ മോഹങ്ങളൊക്കെ വിട്ട് പിന്നെയും ക്ലാസ്സിലെ ഒന്നാമനായി തുടര്‍ന്ന ഞാന്‍ (ഒന്നാമനായിട്ടും നവോദയയില്‍ കിട്ടാത്തതിന്റെ ചമ്മല്‍ ഉണ്ടായിരുന്നു കേട്ടോ!)വീട്ടില്‍ വന്നപ്പൊള്‍ കാണുന്നത് ആഹ്ളാദത്തിലാറാടി അല്ല, എഴാടിനില്ക്കുന്ന അമ്മയെയാണ്. 
വെയ്റ്റിംഗ് ലിസ്റ്റ് വന്നത്രെ!.
 നാലാമനായി എന്‍റെ പേരും ഉണ്ടത്രേ!

പ്രിന്സിപ്പലിന്‍റെ മുറിയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ അഛന്‍ ഇടയ്ക്കിടെ ദീര്‍ഘ നിശ്വാസം വിട്ടുകൊണ്ടിരുന്നു . അമ്മ എന്നെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു

"എല്ലാം ശരി തന്നെ പക്ഷെ ഇതിന്‍റെ പേരില്‍ ഒരു കേസ് വന്നാല്‍ എന്നെ കുടുക്കരുത്" പ്രിന്‍സിപ്പല്‍ പറഞ്ഞ് നിര്‍ത്തി.

പുറത്തു വന്ന് എന്നെ കെട്ടിപ്പിടിക്കുമ്പോള്‍, കണ്ണുകളില്‍ ഒരു മാപ്പിന്ടെ കണ്ണുനീര്‍ തുള്ളിയും ചുണ്ടില്‍ ലോകം കാല്‍ കീഴിലായ സന്തോഷവും കണ്ടു.

അപേക്ഷ പൂരിപ്പിച്ചതില്‍ ഉണ്ടായ തെറ്റിന് മകന് നല്‍കേണ്ടി വന്ന വില! മാര്‍ക്കില്‍ മറ്റു പലരെക്കാളും ഏറെ മുന്നിലായിട്ടും, ആദ്യം പൂരിപ്പിച്ച അപേക്ഷയില്‍ അറിയാതെ വന്ന ഒരു തെറ്റാണ് ദീപുട്ടന് ആദ്യം വന്ന ലിസ്റ്റില്‍ കയറിപ്പറ്റാന്‍ കഴിയാതിരുന്നത്തിനു കാരണം. പുതിയ പ്രിന്‍സിപ്പല്‍ വന്നപ്പോള്‍  മാര്‍ക്ക് അനുസരിച്ച്  ഉള്ളില്‍ വരേണ്ട ഒരു കുട്ടിയെ മാറ്റി നിര്‍ത്തിയത് കണ്ടപ്പോള്‍ തെറ്റ് പറ്റിയതാകും എന്ന് തെറ്റിദ്ധരിച്ച്‌ ആയിരുന്നു ദീപുട്ടനെയും വെയ്റ്റിംഗ് ലിസ്റ്റില്‍  ചേര്‍ത്തത്, പക്ഷെ  പിന്നീട് തെറ്റ് മനസ്സിലായപ്പോഴേക്കും  ദീപുട്ടന്‍ ആന്‍ഡ്‌ ഫാമിലി കൂടും കുടുക്കയും എടുത്ത്  പ്രിന്‍സിയുടെ മുറിയുടെ മുന്നില്‍ തമ്പടിച്ചു കഴിഞ്ഞിരുന്നു.

ഒരു വലിയ ഹാളും രണ്ടു ചെറിയ ഹാളുകളും അതിനോട് ചേര്‍ന്ന്‍ ഒരോലപ്പുരയും വലിയൊരു മൊട്ടക്കുന്നില്‍ ഫിറ്റു ചെയ്തിട്ട് ഇതാണ് ജില്ലയിലെ എറ്റവും വലിയ അത്ഭുതം എന്നു പറഞ്ഞാല്‍ അതില്‍ തെറ്റൊന്നുമില്ല, അതുകൊണ്ട് തന്നെ ഞാന്‍ അത്ഭുതങ്ങള്‍ക്കായി കാത്തിരുന്നു
 ദേ കിടക്കുന്നു ആദ്യത്തെ അത്ഭുതം!

ഒറ്റയടിക്ക് രണ്ടുപേര്‍ക്ക് കിടക്കാന്‍ പറ്റുന്ന കട്ടില്‍ ! അതോ, ഒന്നും രണ്ടുമല്ല ഒരു ഒരു 10- 80 എണ്ണം !, അതിങ്ങനെ നിരത്തിയിട്ടിരിക്കുകയാണ് ആ വലിയ ഹാള്‍ നിറയെ!

അതിന്‍റെ നാല് മൂലക്കും ഓരോ ക്ലാസുകള്‍,! നല്ല ബെഞ്ചും ഡസ്കും , ഡെസ്കില്‍ ആകട്ടെ, പുസ്തകങ്ങള്‍ വെക്കാനുള്ള അറകള്‍ ! ഹോ,ഞാന്‍ ആകെ ത്രില്‍ അടിച്ചു പോയി!

പിന്നെയും അത്ഭുതങ്ങള്‍  തുടര്‍ന്നു,  വെള്ളമില്ലെങ്കിലും ഒരു അഞ്ചു കിണറിന്റെ വലുപ്പമുള്ള ഒരു വലിയ കിണര്‍ (പില്‍ക്കാലത്ത് ആ കിണറ്റില്‍ നിന്നും ഒരു സഹപാഠിയെ വലിച്ചു മുകളില്‍ കയറ്റാനുള്ള അവസരവും ദീപുട്ടന് ലഭിച്ചു!) , നീണ്ടുപരന്നു കിടക്കുന്ന മണല്‍ കൂമ്പാരങ്ങള്‍, പിന്നെ വലിയ വാട്ടര്‍ ടാങ്ക് നിറച്ച വണ്ടി, ഒറ്റയടിക്ക് അരി ആട്ടുകയും തേങ്ങ ചിരണ്ടുകയും ചെയ്യുന്ന യന്ത്രം, അങ്ങനെ എന്തെല്ലാം....!

  വൃത്തിയുള്ള യൂണിഫോറം ധരിച്ച കുറെ കുട്ടികളും, അവര്‍ക്കിടയില്‍ കുറെ മുതിര്‍ന്ന ആളുകളും.  ഇടക്കൊക്കെ കുട്ടികള്‍ അവരെ സര്‍ എന്നും മിസ്സ്‌ എന്നും  വിളിക്കുന്നു! മാഷും ടീച്ചറും വിളിച്ചു ശീലിച്ച  നമുക്കെന്ത്‌ മിസ്സും, മിസ്സിസ്സും!

അച്ഛനും അമ്മയും ചേച്ചിയും അനിയത്തിയും  എന്നെ ഒരു കട്ടിലില്‍  ഇരുത്തി, അതിന്‍റെ അടിയില്‍ തന്നെ എന്റെ തകരപ്പെട്ടിയും വെച്ചുതന്നു. ഉപദേശത്തിന്റെ കൂമ്പാരം അഴിച്ചു വച്ച് അവര്‍ തിരിച്ചുപോയപ്പോള്‍  ആകെ ഒരു ശൂന്യത!

ആദ്യത്തെ ദിവസം തന്നെ കാര്യങ്ങളെല്ലാം  ഏകദേശം മനസ്സിലായി, ഇനിയിപ്പോ അടുത്ത മാസമാവാതെ വീട്ടില്‍ നിന്നും ആരെയും പ്രതീക്ഷിക്കേണ്ട്! ദീപുട്ടന് കരച്ചില്‍ വന്നു പോയി, അപ്പോളതാ വരുന്നു തന്‍റെ പഴയ സ്കൂളിലെ ചങ്ങാതിയും, പില്‍ക്കാലത്ത് കിണറ്റില്‍ കുടുങ്ങിപ്പോയവനുമായ സുഹൃത്ത്!

" സാരമില്ലെട, രണ്ടു ദിവസം കഴിഞ്ഞാല്‍ എല്ലാം ശരിയാകും, ഇവിടെ വന്നപ്പോള്‍  എനിക്ക് നിന്നെക്കാളും സങ്കടമായിരുന്നു"

നിയന്ത്രിച്ചിട്ടും അനുസരിക്കാത്ത കണ്ണുനീരിനെ പുറം കൈ കൊണ്ട് ശാസിച്ചു കൊണ്ട് ദീപുട്ടന്‍ പറഞ്ഞു
 " നിങ്ങളൊക്കെ ഇവിടെ ഉള്ളപ്പോ എനിക്കെന്തു സങ്കടം", വിങ്ങല്‍ മനസ്സില്‍ നില്‍ക്കാതെ ദീപുട്ടന്റെകണ്ണുകള്‍ നിറഞ്ഞൊഴുകി, കണ്ഠം ഇടറി  കഴുത്ത് വേദനിച്ചു. പ്രിയസുഹൃത്ത്‌ തോളില്‍ പിടിച്ചപ്പോഴേക്കും എല്ലാ അതിര്‍ത്തികളും ഭേദിച്ച് കണ്ണുനീര്‍ പുറത്തേക്കൊഴുകി, കുറേനേരം..!

അതാ വരുന്നു അടുത്ത ആള്‍, ദീപുട്ടന്റെ കൂടെ ഒരേ ക്ലാസ്സില്‍  ഒരേ ബെഞ്ചില്‍  മത്സരിച്ചിരുന്നു പഠിച്ച സുഹൃത്ത്, ഉണ്ണിക്കുട്ടന്‍!!!, വലിയ ആവേശത്തിലാണ് വരവ്, "എടാ വേഗം വാ , ഇന്ന് ചായക്ക് റസ്ക് ഉണ്ട്" കേട്ട പാതി കേള്‍ക്കാത്ത പാതി, ദീപുട്ടനും, ടിന്റുവും ചാടി എണീറ്റു, പരസ്പരം നോക്കി ഒരു ചിരിയോടെ  മൂന്നുപേരും ഓടി, ഡൈനിങ്ങ്‌ ഹാളിലേക്ക്!

" മാങ്ങാത്തോലു  മാങ്ങിക്കൊളീ.... ,  മാങ്ങാത്തോലു  മാങ്ങിക്കൊളീ.... " താത്ത അനൌണ്‍സ് ചെയ്തുകൊണ്ടിരുന്നു, വലിയ സ്റ്റീല്‍ ഗ്ലാസില്‍ ചായയില്‍ മുക്കി റസ്ക് തിന്നുമ്പോള്‍ അവര്‍ പഴയ സ്കൂളിലെ  വിശേഷങ്ങള്‍ പങ്കുവച്ചു.

താത്തയും, ദാമോരേട്ടനും, ലീലചേച്ചിയും, ബാലകൃഷ്നേട്ടനും, പ്രേമാവല്ലി,കോമളവല്ലി , ജയലക്ഷ്മി മിസ്സ്‌ മാരും, ജോര്‍ജ് സര്‍, സിജിസര്‍ ,ശശിധരന്‍സര്‍ , വേണു സര്‍, പ്രേം കുമാര്‍ സര്‍, ഡേവിസ് സര്‍, പിന്നെ പേരുമറന്നു പോയ ഒട്ടനവധി ആളുകളും ചേര്‍ന്ന്‍ അവിടം ഒരു സ്വര്‍ഗമാക്കി മാറ്റി. ദീപുട്ടന്‍ പലപ്പോഴും പിന്നീട് ഇതിനെപ്പറ്റി ആലോചിച്ച് ആനന്ദിച്ചിട്ടുണ്ട്.

കാലങ്ങള്‍ കടന്നു പോയതും ഋതുക്കള്‍  മാറിയതും, മുഖങ്ങള്‍ മാറി മാറി പോയതും, പുതിയ മുഖങ്ങള്‍ വന്നതും എല്ലായ്പ്പോഴും മുന്നറിയിപ്പോടെ തന്നെയാണെങ്കിലും ഇത്രയും പെട്ടന്ന് ആ ദിനം വരും എന്ന് ദീപുട്ടന്‍ കരുതിയില്ല!

" ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
 ബന്ധനം, ബന്ധനം തന്നെ പാരില്‍"

കവിക്ക് എന്തറിയാം ബന്ധനത്തിന്റെ സുഖം!

അവസാനമായി ആ ഗേറ്റ് കടക്കും മുന്‍പ് ദീപുട്ടന്‍ ഒന്നു തിരിഞ്ഞു നോക്കി,  ആ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീര്‍ ( ഒരിക്കലും ഒഴുകില്ലെന്നു കരുതിയ കണ്ണുനീര്‍!) വീണ്ടും ആ മണ്ണിനെ നനച്ചു, അവസാനമായി.....

12 comments:

 1. Replies
  1. നന്ദി സതീഷ്, വര്‍ഷങ്ങള്‍ക്കു ശേഷം,പഴയ കഥാപാത്രങ്ങളെ കാണുമ്പോള്‍ സന്തോഷം!

   Delete
 2. കവിക്ക് എന്തറിയാം ബന്ധനത്തിന്റെ സുഖം!

  അവസാനമായി ആ ഗേറ്റ് കടക്കും മുന്‍പ് ദീപുട്ടന്‍ ഒന്നു തിരിഞ്ഞു നോക്കി, ആ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീര്‍ ( ഒരിക്കലും ഒഴുകില്ലെന്നു കരുതിയ കണ്ണുനീര്‍!)!, !!!) വീണ്ടും ആ മണ്ണിനെ നനച്ചു, അവസാനമായി......!

  ഫീലായി...!!!

  ReplyDelete
 3. Replies
  1. നന്ദി സുഹൃത്തേ, താങ്കള്‍ക്ക് ഇത് ഇഷ്ടപ്പെട്ടതില്‍ സന്തോഷം തോന്നി, കാരണം ഇത് ഒരു സംസ്കാരത്തിന്‍റെ, ഒരു ഒത്തുകൂടലിന്റെ, ഒരുമയുടെ, ഒരൊറ്റ കുടുംബത്തിന്റെ കഥയാണ്, ഇതിന്‍റെ ഭാഗമായവരുടെ, ഭാഗ്യമാണ് താങ്കളെപ്പോലുള്ളവരുടെ അഭിനന്ദനങ്ങളും, അഭിപ്രായങ്ങളും!

   Delete
 4. നവോദയയിൽ ഒന്നു കയറി ഇറങ്ങിയ സുഖം :-)

  ReplyDelete
  Replies
  1. നന്ദി mad, താങ്കളുടെ ആത്മ വിവരണം വായിച്ചു, നന്നായിരിക്കുന്നു, പക്ഷെ ഈ പേരുകൊണ്ട് നിങ്ങള്‍ ഈ ലോകത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കരുത്, കാരണം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും mad ആണ് Men are Always Different!

   Delete
 5. Replies
  1. നന്ദി അര്‍ജുന്‍, ലേകിന്‍ യെ കിസ്സ്‌ ചിടിയെ കാ നാന്‍ ഹേ?
   എന്താണീ വേര്‍ഡ്‌ വെരിഫിക്കേഷന്‍?

   Delete