Tuesday, September 25, 2012

വര്‍ഷങ്ങള്‍ താണ്ടിയ ഒരു കണ്ണൂര്‍ യാത്ര...

       എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും എക്സിബിഷന്‍ അടുത്ത് വന്നു, ദീപുട്ടനാകട്ടെ പന്ത്രണ്ടാം ക്ലാസ്സിലും. ഇത്തവണ കണ്ണൂരാണ് സംഗതി നടക്കുന്നത് എന്ന് കേട്ടതോടെ ദീപുട്ടന് ആകെ ഒരു വെപ്രാളം, എങ്ങനെയെങ്കിലും ഒന്ന് പോണം,  കണ്ണൂര്‍ ഒന്ന് കാണണം!
ഈ വെപ്രാളത്തിന്‍റെ കാരണം അറിയണമെങ്കില്‍ ഒരു പത്തു പന്ത്രണ്ടു വര്ഷം പുറകോട്ട് പോകേണ്ടി വരും!

       ദീപുട്ടന്റെ ആദ്യത്തെ സ്കൂള്‍, കണ്ണൂരിലെ വലിയചാല്‍ എന്ന
സ്ഥലത്തായിരുന്നു, എന്ന് വച്ചാല്‍, അച്ഛന്റെ ജോലി കാരണം കേരളമൊട്ടാകെ ഓടി നടന്നു പഠിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നര്‍ത്ഥം!

       കണ്ണൂരിലെ പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും വല്ലപ്പോഴും വരുന്ന ബസില്‍ കയറിയാല്‍ കാങ്കോല്‍ എന്ന സ്ഥലത്തെത്തും. അവിടെ 110 KV സബ്സ്റ്റേഷന്‍
എന്ന് എഴുതിയ ഒരു ബോര്‍ഡും വലിയ ഒരു ഗേറ്റും കാണാം ( ചില വിവര ദോഷികള്‍ " അയ്യയ്യോ KV സെബാസ്റ്റ്യന്‍ " എന്നും വായിക്കും!).

      റോഡിന്‍റെ അപ്പുറം ജോയ് അങ്കിളിന്റെയും, സുമ ആന്റിയുടെയും, തുളസിക്കുട്ടിയുടെയും വീട്.

നടന്നാല്‍ എത്തുന്ന  ദൂരത്ത് ന്യൂ സ്റ്റാര്‍ ടാകീസ്, എല്ലാ ആഴ്ചയും അച്ഛനും അമ്മയും ചേച്ചിയും പിന്നെ ദീപുട്ടനും സിനിമക്ക് പോകും, ടാകീസില്‍ നിന്നും ഒരു നൂറ് മീറ്റര്‍ ദൂരെ ഒരു കൊച്ചു കവല, ഒരു റോഡ്‌ അമ്പലത്തിലേക്കും മറ്റൊന്ന് കറങ്ങി തിരിഞ്ഞ് ദീപുട്ടന്റെ സ്കൂളിലേക്കും!

      കവലയിലെ രാമചന്ദ്രേട്ടന്‍ ആളൊരു പാവമാണ്,ജീവിതഭാരം പോരാത്തതിന് പുള്ളിക്ക് ദൈവം പുറത്തും ഒരു കൂന്‍ സമ്മാനിച്ചിട്ടുണ്ട്, എല്ലാ ദിവസവും സ്കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ രാമചന്ദ്രേട്ടന്റെ കടയിലോട്ട് ദീപുട്ടന്‍ ഒന്ന് നോക്കും, ബാലരമ, ലാലുലീല, പൂമ്പാറ്റ പിന്നെ  ബാലമംഗളം ഇതിലേതെങ്കിലും വന്നിട്ടുണ്ടെങ്കില്‍ സംഗതി അച്ഛനെ അറിയിക്കുന്നു, പിറ്റേ ദിവസം സ്കൂള്‍ വിട്ടുവരുമ്പോള്‍ സാധനം വീട്ടിലുണ്ടാകും, ഇനി ഇപ്പൊ അച്ഛന്‍ വാങ്ങിയില്ലെങ്കിലും രാമചന്ദ്രേട്ടന്‍ സ്നേഹത്തോടെ അടുത്ത് വിളിച്ച് കയ്യോടെ തന്നയക്കും.

വയസ്സ് നാലായപ്പോള്‍ ദീപുട്ടനെ ബാലവാടിയില്‍ ചേര്‍ത്തി.

       നമ്പൂരി ടീച്ചറും, സഹായി ചന്ദ്രിക ചേച്ചിയും രാവിലെ ദീപുട്ടനെ ഏറ്റെടുക്കുന്നത് ഒരു വലിയ കാഴ്ച തന്നെയാണ്!

" വിടടീ ചന്ദ്രികേ ന്നെ, അന്നെ ഞാന്‍ കൊല്ലും.........! "

      ചന്ദ്രിക ചേച്ചിയുടെ കയ്യില്‍ കിടന്ന് ദീപുട്ടന്‍ അലറിക്കരയും, അതു കേള്‍ക്കുമ്പോളെക്കും ചേച്ചിയും കൂട്ടരും ഓടി സ്കൂളിലെക്കുള്ള വഴി മറഞ്ഞിരിക്കും.

     കുറച്ചു കഴിയുമ്പോള്‍അലര്‍ച്ച ഒരു മോങ്ങലായിമാറും, അപ്പോള്‍ നമ്പൂരി ടീച്ചര്‍ മെല്ലെ ദീപുട്ടനെ എടുത്ത് മേശമേല്‍ കയറ്റി ഇരുത്തും, പിന്നെ മൂക്കൊക്കെ പിഴിഞ്ഞ് കൊടുത്ത്, മുഖമൊക്കെ വൃത്തിയായി തുടച്ചു  മറ്റു കുട്ടികളുടെ കൂടെ കൊണ്ട് പോയി ഇരുത്തും!

     അങ്ങനെ ഒരു വര്ഷം കഴിഞ്ഞപ്പോള്‍ ദീപുട്ടന് പ്രമോഷനായി, തൊട്ടടുത്ത LP സ്കൂളിലേക്ക്!

കോര മാഷ്‌ടെ കീഴില്‍ നാല് വരെ മാത്രമുള്ള ഒരു സ്കൂള്‍!!.! !!

      ക്ലാസ്സ്‌ മാഷ്‌, രാമന്‍ മാഷ് വയസ്സനായിരുന്നെങ്കിലും വളരെ രസികനായിരുന്നു,

ക്ലാസ്സില്‍ ടിങ്കു, ധന്യ,ഗോപിക എന്നിവരായിരുന്നു ദീപുട്ടന്റെ ഉറ്റ സുഹൃത്തുക്കള്‍!

      രാവിലെ ടിങ്കുവും, ദീപുട്ടനും കൂടി ഗേറ്റില്‍ എത്തുമ്പോഴേക്കും ധന്യക്കുട്ടി റെഡി ആയി കാത്തു നില്‍ക്കുന്നുണ്ടാകും, മാമാട്ടി ക്കുട്ടിയമ്മയുടെ പോലെ മുടി ഒക്കെ വെട്ടി, നല്ല ഫ്രോക്ക് ഒക്കെ ധരിച്ച്!
 പിന്നെ കയ്യും പിടിച്ച് ഒരു നടത്തമാണ്,  രണ്ടു രണ്ടര കിലോമീറ്റര്‍!! ,! (അതും രണ്ടു രണ്ടര വര്ഷം!)

     സ്കൂളില്‍ വിട്ടതിനുശേഷം ചേച്ചിയും പരിവാരങ്ങളും അപ്പുറത്തെ ആലക്കാട് UP സ്കൂളിലേക്ക് യാത്രയാവും.

     ദീപുട്ടന്‍ രണ്ടാം ക്ലാസ്സുവരെയേ അവിടെ പഠിച്ചുള്ളൂ, പിന്നെ അച്ഛന്റെ കൂടെ ദീപുട്ടനും പുതിയ സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ ആയി!

    പുതിയ സ്കൂളുകള്‍ മാറി മാറി വന്നിട്ടും ദീപുട്ടന്റെ ഉള്ളില്‍ തന്‍റെ ആദ്യ സ്കൂള്‍ മായാതെ അങ്ങനെ കിടന്നു.

അപ്പൊ ഇതാണ് ഫ്ലാഷ് ബാക്ക് എന്ന് പറയുന്ന സാധനം!

( ആദ്യത്തെ എഴുത്ത് പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസ് തിരിച്ചു  കൊടുക്കണം എന്നറിയാതെ, വീട്ടില്‍ കൊണ്ട് വന്നതും, രാമന്‍ മാഷ്ടെ ചിത്രം വരച്ചതിനു ചെവിക്കു നുള്ള് കൊണ്ടതും, ഓട്ട മത്സരത്തില്‍ ധന്യക്കുട്ടിയോട് തോറ്റതും ആയ മറ്റു നാണം കെടുത്തുന്ന കഥകളെല്ലാം ദീപുട്ടന്‍ ഇതില്‍ സൌകര്യപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു! )

കണ്ണൂര്‍ സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടെ പരിപാടി തുടങ്ങി!

(എക്സാം തുലയട്ടെ! എന്നും പിന്നില്‍ നിന്നും ഒരു മുദ്രാവാക്യം! )

പക്ഷെ ഇത്തവണ സംഗതികള്‍ ആകെ കൈവിട്ടു പോയ പോലെ!

ആദ്യം വന്നത് കണക്കു ടീച്ചര്‍!,
" ഇവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവത്തില്ല, അല്ലെങ്കിലെ ഒന്നും പഠിക്കില്ല, ബോര്‍ഡ്‌ എക്സാം ഇങ്ങെത്തി"

" ശരിയാ എക്സിബ്ഷന്‍ കളിച്ചുനടന്നാല്‍ നമ്മുടെ സ്കൂളിന് ഇപ്രാവശ്യം നൂറ് ശതമാനം വിജയം എന്ന് പറയാന്‍ പറ്റില്ല, അത് ഉറപ്പാ! " മിസ്സിസ് ജീവശാസ്ത്രം
തന്‍റെ വ്യാകുലതകള്‍ പുറത്തു വിട്ടു.

എന്തായാലും ചര്‍ച്ച മൂത്ത് വന്നപ്പോള്‍ ദീപുട്ടന് മെജോറിട്ടി!

അങ്ങനെ ദീപുട്ടനും,ടിന്റുമോനും, ശ്രീക്കുട്ടനും മറ്റു ചില വാല് പിള്ളേരും എക്സിബിഷന് പോകാന്‍ തയ്യാറായി.

വീരപ്പന്‍ സാര്‍ രഹസ്യമായി ദീപുട്ടനെ വിളിച്ച് പറഞ്ഞു,

 " പോറതെല്ലാം സറി, അനാ തിരുമ്പി വന്തതുക്ക് അപ്പുറം ലെസ്സന്‍സ് എല്ലാം കവര്‍ പണ്ണണം, എന്നെ മോസം ആക്കരുത് "

" സറി സാര്‍ " എന്ന് തമിഴില്‍ തന്നെ തട്ടി ദീപുട്ടന്‍ വീരപ്പന്‍ സാറോട് നന്ദി രേഖപ്പെടുത്തി! കാരണം ഏറ്റവും അവസാനം വരെ ദീപുട്ടന് വേണ്ടി വാദിച്ചത് വീരപ്പന്‍ സാറായിരുന്നു!

അങ്ങനെ പോകാന്‍ വേണ്ടി സ്ഥാവര ജങ്കമങ്ങള്‍ഒക്കെ വണ്ടിയില്‍ കയറ്റുമ്പോള്‍ നമ്മുടെ കുഞ്ഞു അതാ ഓടി വരുന്നു, അതേ സാക്ഷാല്‍ കുഞ്ഞു മഹാരാജാവ് തന്നെ

 " എടാ കണ്ണൂര്‍ സ്കൂളില്‍ എന്റെ ഒരു ഫ്രണ്ട് ഉണ്ട്, പേര് ധന്യ,
ഓട്ടക്കാരിയാ, എന്റെ പ്രത്യേകം അന്വേഷണം പറയണം "

അങ്ങനെ ഒരു ദൂതന്റെ റോള്‍ കൂടി രാജാവിന് വേണ്ടി ചെയ്യാന്‍ കിട്ടിയതില്‍ സന്തോഷിച് ദീപുട്ടന്‍ കണ്ണൂരിലേക്ക്!


        സംഗതികളൊക്കെ ഫിറ്റു ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു പ്രശ്നം, ബാക്കി എല്ലാ വിഷയത്തിനും നില്ക്കാന്‍ ആളുണ്ട് പക്ഷെ SUPW ന് മാത്രം ആരെയും കണ്ടിരുന്നില്ല പിന്നെ ആകെ ഉള്ളത് ഡാന്‍സ് കളിക്കാന്‍ മാത്രമറിയുന്ന ഒരു പീക്കിരിപെണ്ണാണ്‌( (,( പീക്കിരി എന്ന് പറഞ്ഞു തള്ളാന്‍ വരട്ടെ!, ഇവിടെ ഒരു ട്വിസ്റ്റ്‌ ഉണ്ട്, ആള് ചെറിയ ഒരു വട്ടു കേസാണ്, 28ആം പിറന്നാളിന് അച്ഛന്‍ പാദസരത്തിന് പകരം ഒരു ചിലങ്ക വാങ്ങി കെട്ടിക്കൊടുത്തു, അന്ന് തുടങ്ങിയ ആട്ടമാണ്. സ്റ്റേജ് കണ്ടാല്‍ ഒരു മാതിരി വട്ടാവും, ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു സാധനങ്ങളെ കണ്ടാണ്‌ ഈ നാനോ ടെക്നോളജി എന്ന കോണ്‍സെപ്റ്റ്നു തിരി കൊളുത്തിയത് എന്ന് തോന്നി പോകും!)

അവളെ ഇവിടെ ഒറ്റയ്ക്ക് നിര്‍ത്താന്‍ ആവില്ല എന്നതുകൊണ്ട് ദീപുട്ടന്‍ എന്ന സെല്‍ഫ് ഡിക്ളയെര്‍ട്  ശാസ്ത്രന്ജനെ തല്ക്കാലം ആ തലക്കെട്ട്‌ ഊരിവെപ്പിച് വര്‍ക്ക് എക്സ്‌പീരിയന്‍സ്ന്‍റെ പുറകില്‍ ഇരുത്തി.

 അങ്ങനെ ദീപുട്ടന്‍ രാവും പകലും അധ്വാനിച്ച് ഉണ്ടാക്കിയ കണ്ടുപിടുത്തം ടിന്റുമോന് സ്വന്തമായി.

പത്രക്കാരും ബുദ്ദിജീവികളും, അധ്യാപകരും ടിന്റുവിനെ പൊതിയുന്നത് കണ്ടപ്പോള്‍ ദീപുട്ടന് സങ്കടം വന്നു.

 ദീപുട്ടന്റെ മുന്നിലാകട്ടെ, ആരൊക്കെയോ ഉണ്ടാക്കിയ, എന്തൊക്കെയോ ചില "സാധനങ്ങള്‍ !"
( പിറ്റേ ദിവസത്തെ പത്രത്തില്‍ ടിന്റുമോന്റെ പേരും അച്ചടിച്ച്‌ വന്നു!)

ഏതായാലും മുന്നില്‍ വന്ന രണ്ടു തരുണീമണികളെ വിളിച്ച് ചോദിച്ചു

" ഈ ധന്യ എന്ന കുട്ടിയെ എവിടെ കിട്ടും?"

ഭൂലോകത്ത് ഏറ്റവും കൂടുതലുള്ള ഒരു പേര്,എവിടെയും കിട്ടും എന്നാണ് മറുപടി പ്രതീക്ഷിക്കേണ്ടത്, എന്നാലും മര്യാദ രാമികള്‍ (ഇങ്ങനെ വിളിക്കാമോ എന്തോ!) ചോദിച്ചു,

" ഏതു ക്ലാസ്സിലാ ?"

മൊത്തം അഡ്രസ്സും പറഞ്ഞപ്പോളല്ലേ സംഗതീടെ കിടപ്പുമനസ്സിലായത്, ആള്‍ അവിടെ ഒരു സ്റ്റാര്‍ ആണ്.( എന്‍റെ കുഞ്ഞു മഹാരാജാവേ, സമ്മതിച്ചിരിക്കുന്നു, അങ്ങയുടെ ചോയ്സ് അപാരം!!)

" അവരെ കാണുമ്പോള്‍ ഒന്നിവിടം വരെ വരാന്‍ പറയണം "

ഇത്തിരി ബഹുമാനത്തോടെ തന്നെ ദീപുട്ടന്‍!,

" ശരി "

അടുത്ത ചോദ്യം ദീപുട്ടന് വേണ്ടിത്തന്നെ ആയിരുന്നു

" ഈ കാങ്കോല്‍ എത്ര ദൂരമുണ്ട്? "

ഇതവണ തരുണികള്‍ ഞെട്ടിപ്പോയി

" അങ്ങ് ദൂരെ മൊട്ടക്കുന്നില്‍ നിന്നും വന്ന ആള്‍ കണ്ണൂരിന്‍റെ ഹൃദയ
സ്പന്ദനങ്ങള്‍ അറിയുന്നത് പോലെ ഒരു ചോദ്യം ചോദിക്കുന്നു!!!! "

പിന്നെ ദീപുട്ടന്‍ പിള്ളേരെ കാര്യത്തിന്റെ കിടപ്പ് വശം പറഞ്ഞു മനസ്സിലാക്കി, അപ്പോള്‍ കണ്ണട വച്ച് വെളുത്തുകൊലുന്നനെ ഉള്ള ഒരു സുന്ദരി പറഞ്ഞു,

" കാങ്കോലിനെപ്പറ്റി അറിയാന്‍ നിങ്ങള്‍ പറഞ്ഞ ആ ധന്യയോടു തന്നെ ചോദിച്ചാല്‍ മതി, അവള്‍ ആ ഭാഗത്ത്‌ നിന്നാണ്"

മനസ്സില്‍ കുഞ്ഞുവിനോട് ഒരായിരം നന്ദി പറഞ്ഞു,

വൈകുന്നേരമായപ്പോള്‍ രണ്ടുമൂന്നു സുന്ദരികള്‍ സ്റ്റാളിന്റെ  അരികില്‍ നിന്ന് പരുങ്ങുന്നു, ശ്രീക്കുട്ടന്‍ മെല്ലെ എന്‍റെ കാലില്‍ ഒന്ന് തട്ടി, ഞാന്‍ ഒന്ന് ചിരിച്ചു.
 ചിരി കണ്ടിട്ടാകണം മൂന്നും കൂടി ഞങ്ങളുടെ അടുത്തേക്ക്!




" വന്ന ഉടനെ ചോദിച്ചു, ആരാ ദീപു? "

" ഞാന്‍ തന്നെ,എന്താ?'

" എന്നെ മനസ്സിലായോ?, ഞാന്‍ ധന്യ"

" മനസ്സിലായി, കുഞ്ഞു പറഞ്ഞിരുന്നു!" ഞാന്‍ വിനീത വിധേയനായി.

അവളുടെ മുഖത്ത് പെട്ടന്ന് ഒരു അത്ഭുതം വിടര്‍ന്നത് ഞാന്‍ കണ്ടു!

" കാങ്കോലില്‍ നിന്നിരുന്ന, വലിയചാലില്‍ പഠിച്ച, ദീപു?"

ഇത്തവണ ദീപുട്ടന്റെ റിലേ ആണ് പോയത്, പെട്ടന്ന് മനസ്സ് പത്തു വര്ഷം പുറകോട്ട് പോയി, ചെന്ന് നിന്നത്, സ്കൂളില്‍ പോകാന്‍ തയ്യാറായി ദീപുട്ടനെയും, ടിങ്കുവിനെയും കാത്തു നില്‍ക്കുന്ന മാമാട്ടിക്കുട്ടിയമ്മയുടെ പോലെ മുടിയുള്ള, ഫ്രോക്ക് ധരിച്ച ഒരു ആറുവയസ്സുകാരിയുടെ മുന്നില്‍!

"പഴയ ധന്യ?!?"

 അങ്ങനെയാണ് ചോദ്യം പുറത്തേക്കു വന്നത്, ദീപുട്ടന്‍ സന്തോഷം കൊണ്ട് കരഞ്ഞില്ല എന്നേ ഉള്ളൂ!

അങ്ങനെ പത്തു നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒരുക്കിത്തന്ന കുഞ്ഞുവിനും ദൈവത്തിനും നന്ദി പറഞ്ഞ് അവര്‍ വിശേഷങ്ങള്‍ പങ്കിട്ടു!

മൂന്നു ദിവസങ്ങള്‍ കടന്നുപോയി, ദീപുട്ടന്റെ പ്രൊജക്റ്റ്‌ ടിന്റുവിന്റെ പേരില്‍ പത്രത്തില്‍ വന്നതും, പിന്നെ കുറെ സാധനങ്ങളുടെ ഇടയില്‍ വെറുതെ ഇരിക്കേണ്ടിവന്നതും ഒന്നും ദീപുട്ടനെ വേദനിപ്പിച്ചില്ല, വേദനിപ്പിച്ചെങ്കില്‍ ആകെ മൂന്ന് ദിവസത്തിനപ്പുറത്തെ വിട പറച്ചില്‍ മാത്രം!

അങ്ങനെ ദീപുട്ടന്റെ കണ്ണൂര്‍ സ്വപ്നം സഫലമായി എന്ന് മാത്രമല്ല, അതിന്‍റെ കൂടെ ഫെസ്റിവല്‍ ബോണസ് എന്നപോലെ ഒരു സുഹൃത്തിനെയും തിരിച്ചു കിട്ടി.

     " ഊപര്‍ വാല ജബ് ഭി ദേതാ, ദേതാ ചപ്പര്‍ ഫാട്കെ! "  എന്ന ഹിന്ദി പാട്ട് പോലെ ആയി കാര്യങ്ങള്‍,

 സമ്മാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ദീപുട്ടന്റെ " സാധനങ്ങള്‍ക്ക് " ഒന്നാം സമ്മാനം!

( ജഡ്ജസ് വന്നപ്പോള്‍ ദീപുട്ടന്‍, കരകൌശലം, തൊഴിലില്ലായ്മ നിര്‍മാര്‍ജനം, കുടില്‍ വ്യവസായം, ദാരിദ്ര നിര്‍മാര്‍ജനം, എന്നീ മസാലകളൊക്കെ ചേര്‍ത്ത് ഈ " സാധനങ്ങള്‍ " ഒക്കെ അങ്ങ് പുഴുങ്ങിക്കൊടുത്തു,  കഴിച്ചവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു!)

തിരിച്ച് സ്കൂളില്‍ വന്നപ്പോള്‍ കാത്തുനിന്നത് ഘംഭീര സ്വീകരണം, ദീപുട്ടന് പ്രിന്‍സിപ്പല്‍ വക പ്രത്യേക സമ്മാന വാഗ്ദാനം, SUPW മാഷിന്റെ നെഞ്ചിന് വീതി കുറെ കൂടിയിരുന്നു
( ആദ്യമായിട്ടാണ്,ഇങ്ങനെ ഒരു സമ്മാനം!)

ദീപുട്ടന് കിട്ടാനിനി ഒന്നും ബാക്കിയില്ല എന്ന പോലെ!

വാല്‍ :- പ്രിന്‍സിപ്പല്‍ വാഗ്ദാനംചെയ്ത സമ്മാനം ദീപുട്ടന് ഒരിക്കലും കിട്ടിയില്ല,
വീരപ്പന്‍ സാറിന്‍റെ വിഷയത്തില്‍ ദീപുട്ടന്‍ തരക്കേടില്ലാത്ത മാര്‍ക്ക് വാങ്ങി, പിന്നെ ജീവശാസ്ത്രത്തില്‍ ദീപുട്ടന്‍ റെക്കോര്‍ഡ്‌ മാര്‍ക്ക് വാങ്ങി, കണക്ക് പരീക്ഷ കഴിഞ്ഞപ്പോള്‍, ആറു മാസം കഴിഞ്ഞ് കമ്പാര്‍ട്ട്‌മന്റ്‌ പരീക്ഷ കുറച്ചുകൂടി നന്നായി എഴുതണം എന്ന് മനസ്സില്‍ വിചാരിചിരുന്നുവെങ്കിലും, കണക്കു ടീച്ചറിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടതിനാല്‍ ദീപുട്ടന്‍ ആ കടമ്പയും കടന്നു മൊത്തം പറഞ്ഞാല്‍;

  " ഊപര്‍ വാല ജബ് ഭി ദേതാ, ദേതാ ചപ്പര്‍ ഫാട്കെ! "


സമര്‍പ്പണം :- ദീപുട്ടന് വാഗ്ദാനം ചെയ്ത സമ്മാനം തന്നില്ലെങ്കിലും , ദീപുട്ടന്റെ ജീവിതം മാറ്റിമറിച്ച ഒരു യാത്രക്ക് അനുമതി തന്ന , ദീപുട്ടന്റെ തന്നെ സഹ പാഠിയുടെ അച്ഛനും, സ്കൂള്‍ പ്രിന്സിപ്പലുമായിരുന്ന ശ്രീ വാസുദേവന്‍ സാറിന്‍റെ ഓര്‍മയ്ക്ക്.



22 comments:

  1. Replies
    1. നന്ദി സുഹൃത്തേ, പേര് പലപ്പോഴും ഒരു ആര്‍ഭാടം തന്നെ!

      Delete
  2. അപ്പോള്‍ ത്ടര്‍ന്നും എഴുതാം... നന്നായിട്ടുണ്ട്...

    സ്നേഹത്തോടെ

    ശ്യാം

    ReplyDelete
    Replies
    1. നന്ദി ശ്യാം, അഭിപ്രായത്തിനും,പ്രോത്സാഹനത്തിനും.

      Delete
  3. ബാലവാടിയില്‍ തുടങ്ങി പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള ഓട്ടപ്രദക്ഷിണം വളരെ രസകരമായിതന്നെ അവതരിപ്പിച്ചല്ലോ!!
    എങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം മാമാട്ടിക്കുട്ടിയമ്മയുമായുള്ള ആ കൂടിക്കാഴ്ച്ചയുടെ രംഗമാണ് ഒട്ടേറെ ഹൃദ്യമായി അനുഭവപ്പെട്ടത്!!!
    ആശംസകളോടെ....

    ReplyDelete
    Replies
    1. വായനക്കും,ആസ്വാദനത്തിനും,അഭിപ്രായത്തിനും നന്ദി മോഹന്‍ ചേട്ടാ, പക്ഷെ എനിക്ക് ഇത് മലയാളം ബ്ലോഗില്‍ ഇടാന്‍ പറ്റുന്നില്ല, ദയവായി വഴികാട്ടുക

      Delete
  4. " ഊപര്‍ വാല ജബ് ഭി ദേതാ, ദേതാ ചപ്പര്‍ ഫാട്കെ! "
    ദീപൂട്ടന്‍ തകര്‍ത്തു ല്ലേ...ലളിതമായ വാചകങ്ങളിലൂടെയുള്ള വിവരണം വളരെ നന്നായിട്ടുണ്ട്. യാത്ര തുടരുക...

    ReplyDelete
    Replies
    1. നന്ദി, ഇനിയ്ടും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
  5. ഉം വളരെ നല്ല തുടക്കമാണല്ലോ ബ്ലോഗില്‍ . പോസ്റ്റുകള്‍ ഒരു നിശ്ചിത ഇടവേളയില്‍ ഓരോന്നായി പോസ്റ്റ്‌ ചെയ്യുക. നല്ല ബ്ലോഗ്‌ വായനയും ആവശ്യമാണ്. ആശംസകള്‍

    ReplyDelete
    Replies
    1. ആളു പേരുപോലെ നിസാരനല്ലല്ലോ!, നന്ദി, ഇനി ശ്രദ്ധിക്കുന്നതാണ്.

      Delete
  6. നല്ല ഒരു അനുഭവ കഥ നന്നായി പറഞ്ഞു ആശംസകള്‍

    ReplyDelete
    Replies
    1. ആചാര്യന് നന്ദി, ഈ അവസരത്തിനും,അഭിപ്രായത്തിനും.

      Delete

  7. ദീപൂട്ടന്റെ എഴുത്ത് കൊള്ളാല്ലോ
    keep writing :-)

    ReplyDelete
  8. Karoth

    I was also a part of this exhibition team and got the chance to take your SUPW items to Hyderabad for the regional meet. Thanks for bring back those memories.

    ReplyDelete
  9. ദീപൂട്ടാ സംഗതി കലക്കി, പക്ഷെ ഈ കുരുവി വല്ലാതെ ഇടങ്ങാറാക്കുന്നു..

    ReplyDelete
    Replies
    1. സംഗതിയില്‍ അതിനെ അവിടെ ഇരുത്തിയത് ഞാന്‍ ആണെങ്കിലും ഇപ്പൊ പോകാന്‍ പറഞ്ഞിട്ട് പോണില്ല, ഈ സ്ഥലം നന്നായി ബോധിച്ചു ത്രെ!

      Delete
  10. ഇത് ഇപ്പോഴാ കണ്ടത്.. പക്ഷെ ഞാന്‍ മുന്‍പ് എവിടെയോ വായിച്ചിട്ടുണ്ട്..
    ഇവിടെത്തന്നെ ആണോ.. അപ്പൊ എന്‍റെ പഴയ കമന്റ് എവിടെ പോയി..
    ആകെ കണ്ഫുഷന്‍ ആയല്ലോ.

    ReplyDelete
    Replies
    1. haha,ഇത് പഴയ ഒരു പോസ്റ്റ്‌ ആണ് ശ്രീജിത്ത്, ചിലപ്പോള്‍ അന്ന് കമന്റ്‌ ഇട്ടിട്ടിണ്ടാവില്ല, അല്ലെങ്കില്‍ കുറ എണ്ണം വായിച്ച് വേറെ ഇടത്തില്‍ കമന്റ്‌ ചെയ്തു കാണും, ഏതായാലും, വരവിനും വായനക്കും നന്ദി.

      Delete